Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഉച്ചതിരിഞ്ഞ് മഴ; കാലാവസ്ഥ പ്രവചനം

Kerala Weather Update And Latest Changes: ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഉച്ചതിരിഞ്ഞ് മഴ; കാലാവസ്ഥ പ്രവചനം

Kerala Weather

Published: 

28 Nov 2026 | 02:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉച്ചതിരിഞ്ഞും രാത്രിയിലും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്തെ ചൂടിന് പിന്നാലെ ഉച്ചകഴിഞ്ഞുള്ള മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (നവംബർ 28) ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ALSO READ: ന്യൂനമർദ്ദം ഒഴിഞ്ഞിട്ടില്ല! വരും ദിവസങ്ങളിലെ സംസ്ഥാനത്തെ കാലാവസ്ഥ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ശബരിമലയിലെ കാലാവസ്ഥ

28/11/2026 (ഇന്ന്)

സന്നിധാനം: ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലയ്ക്കൽ: ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പമ്പ: ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

29/11/2026 (നാളെ- ഞായർ)

സന്നിധാനം: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ സന്നിധാനം നേരിയതോ മിരുമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

നിലയ്ക്കൽ: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴ‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

പമ്പ: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴ‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

30/11/2026 (തിങ്കൾ)

സന്നിധാനം: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ സന്നിധാനം നേരിയതോ മിരുമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

നിലയ്ക്കൽ: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴ‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

പമ്പ: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷമോ / വൈകുന്നേരമോ, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മണിക്കൂറിൽ 2 സെ.മീ വരെ) മഴ‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

English Summary:

Know the latest Kerala weather update, IMD rain and thunderstorm alerts, and what to expect in the next hours amid shifting regional weather systems.

Loading...
Unable to load recommendations.
Follow Us
Related Stories
Traffic Restrictions: മൂവാറ്റുപുഴ വഴി പോകുന്നവർ ശ്രദ്ധിക്കുക! ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം
Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ
കോഴിക്കോട് ബസ്സിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ബസ് ജീവനക്കാർ അറസ്റ്റിൽ
നിർബന്ധിക്കാൻ പാടില്ല! സ്ത്രീകളുടെ രാത്രികാല ജോലിക്ക് സമ്മതപത്രവും ജിപിഎസ് ഘടിപ്പിച്ച വാഹനവും നിർബന്ധമാക്കും; നിയമഭേദഗതി വരുന്നു
Pooja Bumper Lottery 2026 Live: പൂജാ ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; കേരളം കാത്തിരുന്ന ഭാഗ്യശാലിയുടെ നമ്പര്‍ ഇതാ
12th Pay Commission: ശമ്പള കമ്മിഷൻ കാലാവധി നീട്ടുമോ? 6 മാസമായിട്ടും മറുപടി ഇല്ലാതെ സർക്കാർ
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?