AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: ചൂടോട് ചൂട്… മഴ വരില്ലേ; സംസ്ഥാനത്ത് ഈ ജില്ലകളിൽ ജാ​ഗ്രത നിർദ്ദേശം

Kerala Weather Update Today: തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ അതായത് സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും  അധികൃതർ നിർദ്ദേശിച്ചു.

Kerala Weather Update: ചൂടോട് ചൂട്… മഴ വരില്ലേ; സംസ്ഥാനത്ത് ഈ ജില്ലകളിൽ ജാ​ഗ്രത നിർദ്ദേശം
Kerala Heat WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Mar 2026 | 05:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ശക്തമായി തുടരുന്നു. ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 27ന് കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമായിരിക്കും.

കൂടാതെ തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ അതായത് സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ALSO READ: കൊടും ചൂടിൽ വലഞ്ഞ് കേരളം, ആശ്വാസ മഴ ഇനിയെന്ന്?

അതേസമയം സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്. നാളെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഉച്ചയ്ക്ക് ശേഷമാണ് ഇടമിന്നലിന് സാധ്യത കൂടുതൽ. അതിനാൽ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

Follow Us