Kerala Rain Alert: എരിപൊരി വെയിലിന് വിട, ഇന്ന് കേരളം മുഴുവൻ മഴ പെയ്യും, യെല്ലോ അലർട്ട് ഇവിടെയെല്ലാം

Kerala weather update, yellow alert in five districts : ഇന്നും നാളെയും തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും സാധ്യതയുണ്ട്.

Kerala Rain Alert: എരിപൊരി വെയിലിന് വിട, ഇന്ന് കേരളം മുഴുവൻ മഴ പെയ്യും, യെല്ലോ അലർട്ട്  ഇവിടെയെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

21 Feb 2026 | 07:44 AM

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്ന് മഴ ശക്തമായേക്കും. ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാനാണ് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുണ്ടായിരുന്ന ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞ് ചക്രവാതചുഴിയായി മാറിയിട്ടുണ്ട്. ഇത് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മറ്റൊരു ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ തുടർന്നേക്കാം.

 

പ്രധാന നിർദ്ദേശങ്ങൾ

 

ഇന്നും നാളെയും തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. നാളെ (ഫെബ്രുവരി 22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുന്നതാണ്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Follow Us
Related Stories
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്