AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pension Mustering: പെൻഷൻ വേണ്ടേ? ഒരൊറ്റ ദിവസം മാത്രം, വേഗത്തിൽ പൂർത്തിയാക്കിക്കോ…

Kerala Welfare Pension Mustering Deadline: 2026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ തുക ലഭിച്ചേക്കില്ല. വിരലടയാളം പതിയാത്തത് കാരണം ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവര്‍ സെപ്റ്റംബര്‍ 30-ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. 

Pension Mustering: പെൻഷൻ വേണ്ടേ? ഒരൊറ്റ ദിവസം മാത്രം, വേഗത്തിൽ പൂർത്തിയാക്കിക്കോ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 29 Sep 2026 | 09:27 AM

കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി നാളെ. സെപ്റ്റംബർ 30 വരെയാണ് സമയപരിധി നൽകിയിരുന്നത്. 2026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ തുക ലഭിച്ചേക്കില്ല. വിരലടയാളം പതിയാത്തത് കാരണം ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവര്‍ സെപ്റ്റംബര്‍ 30-ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?

2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. അനർഹരെ ഒഴിവാക്കാനാണ് സർക്കാർ മസ്റ്ററിങ് നടത്തുന്നത്. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.

ALSO READ: ഗ്യാസ് കണക്ഷൻ എടുക്കുന്നുണ്ടോ? വില കൂടും, സബ്‌സിഡി ഇല്ല, സിലിണ്ടറിലും മാറ്റം!

മസ്റ്ററിങ് എങ്ങനെ ചെയ്യാം?

  1. ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി ബയോമെട്രിക് വെരിഫിക്കേഷൻ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.
  2. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർക്ക് 30 രൂപയാണ് സർവീസ് ചാർജ്.
  3. കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്.
  4. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് സർവീസ് ചാർജ്.

റേഷൻ കടകളിലൂടെ പെൻഷൻ

പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തുമ്പോൾ, ബാങ്കുകളിൽ ക്യൂ നിൽക്കാതെ വീടിനടുത്തുള്ള റേഷൻ കടകളിൽ നിന്ന് എളുപ്പത്തിൽ പിൻവലിക്കാനുള്ള സൗകര്യം സർക്കാർ ആലോചിക്കുന്നുണ്ട്. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നവര്‍ക്ക് അത് എളുപ്പത്തില്‍ റേഷന്‍ കടകളില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാന്‍ ഇതുവഴി സാധിക്കും. കിടപ്പുരോഗികൾക്ക് തുക പോസ്റ്റ് ഓഫീസ് ജീവനക്കാർ വഴി നേരിട്ട് വീട്ടിൽ എത്തിച്ചു നൽകും.

English Summary:

The deadline for beneficiaries of Kerala’s social security and welfare fund board pensions to complete the mandatory mustering process is tomorrow, September 30. The mustering process began across the state on July 17, 2026.

Follow Us