AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alin Sherin’s Organ Donation: ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അഞ്ചു പേരിലൂടെ ആ മാലാഖ ജീവിക്കും

Kerala’s Youngest Organ Donor 10 month Aalin Sherin's Funeral: പോസ്റ്റ്‌മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറും.

Alin Sherin’s Organ Donation: ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അഞ്ചു പേരിലൂടെ ആ മാലാഖ ജീവിക്കും
Alin SherinImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 15 Feb 2026 | 07:38 AM

പത്തനംതിട്ട: അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകി യാത്രയാകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. ആലിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയയപ്പ് നൽകുക.

പത്ത് മാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ അഞ്ച് കുഞ്ഞുങ്ങൾക്കാണ് തുണയാകുന്നത്. ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. അവയവദാന രംഗത്ത് ചരിത്രം കുറിച്ച ഈ കുഞ്ഞുമാലാഖയെ കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് അധികൃതർ യാത്രയാക്കിയത്.

 

അപകടം കവർന്ന കുരുന്നുജീവൻ

 

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. മകളുടെ വേർപാടിലും അഞ്ച് കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ മാതാപിതാക്കൾ കാട്ടിയ വലിയ മനസ്സിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറും. പത്തനംതിട്ടയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 3.30-ന് സംസ്കാരം നടക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകുമെന്നാണ് വിവരം.