AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kochi Water Shortage: കൊച്ചിയുടെ വെള്ളംകുടി മുട്ടി; വേനല്‍ ചതിച്ചു, മരടില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Severe Water Shortage in Kochi Maradu Faces Drinking Water Crisis: മരട് മുനിസിപ്പാലിറ്റിയിലെ 1,35,23,19,22 വാര്‍ഡുകളിലെ ആളുകളാണ് പൂര്‍ണമായും ടാങ്കറുകളെ വെള്ളത്തിനായി ആശ്രയിക്കുന്നത്. നിലവില്‍ വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. അതിനാല്‍ പണ്ടുകാലത്തെ പോലെ ഏറെ ദൂരം നടന്നാണ് വെള്ളം ശേഖരിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Kochi Water Shortage: കൊച്ചിയുടെ വെള്ളംകുടി മുട്ടി; വേനല്‍ ചതിച്ചു, മരടില്‍ കുടിവെള്ളക്ഷാമം രൂക്ഷം
ജലവിതരണം Image Credit source: Jose A. Bernat Bacete/Moment/Getty Images
Shiji M K
Shiji M K | Published: 08 Apr 2026 | 04:00 PM

കൊച്ചി: വേനല്‍ക്കാലം രൂക്ഷമായതോടെ കൊച്ചിക്കാരെ തേടിയെത്തുന്നത് കനത്ത കുടിവെള്ള ക്ഷാമം. മരട് മുനിസിപ്പാലിറ്റിയിലെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതായി വിവരം. കുടിവെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ക്ഷാമം തുടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് നിലവില്‍ മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.

മരട് മുനിസിപ്പാലിറ്റിയിലെ 1,35,23,19,22 വാര്‍ഡുകളിലെ ആളുകളാണ് പൂര്‍ണമായും ടാങ്കറുകളെ വെള്ളത്തിനായി ആശ്രയിക്കുന്നത്. നിലവില്‍ വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. അതിനാല്‍ പണ്ടുകാലത്തെ പോലെ ഏറെ ദൂരം നടന്നാണ് വെള്ളം ശേഖരിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബില്ലുകള്‍ അടച്ചാലും തങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ഇവിടുത്തുകാര്‍ക്കുണ്ട്. ടാങ്കറുകളില്‍ നിന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും വേനല്‍കാലത്ത് സ്‌കൂളില്ലാതെ കുട്ടികള്‍ വീട്ടിലിരിക്കുമ്പോള്‍ വെള്ളത്തിന് കൂടുതല്‍ ചെലവുണ്ടെന്നും അവര്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റിക്കും നിരവധി തവണ പരാതി നല്‍കിയെങ്കില്‍ പരിഹാരമായില്ലെന്നും നാട്ടുകാര്‍.

Also Read: Kochi Elevated Highway: കൊച്ചിക്കാര്‍ക്ക് വീണ്ടും നിരാശ; എലവേറ്റഡ് ഹൈവേ ഏപ്രിലിലും തുറക്കില്ല

പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നാണ് മരടിലേക്ക് വെള്ളമെത്തിക്കുന്നത്. എന്നാല്‍ പതിനായി വവൈദ്യുതി തടസപ്പെടുന്നതിനാല്‍ പമ്പിങ്ങിലെ താഴ്ന്ന മര്‍ദമാണ് ക്ഷാമത്തിന് കാരണമെന്ന് മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ പറയുന്നു. പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്ന ഉറപ്പും അവര്‍ നാട്ടുകാര്‍ക്ക് നല്‍കുന്നുണ്ട്.

Follow Us