Kochi-Kottayam Highway: കൊച്ചീന്ന് പുറപ്പെട്ടാല്‍ സെക്കന്‍ഡില്‍ വീട്ടിലെത്താം; ഈ പാത ഒന്ന് തുറന്നോട്ടേ

Kochi–Kottayam Highway Development to Enable Faster Travel: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കോട്ടയം എംപി കെ ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. ദേശീയപാത 183 നെയും ദേശീയപാത 66നെയും ബന്ധിപ്പിക്കാനും ഈ പാതയ്ക്ക് സാധിക്കും. അങ്ങനെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Kochi-Kottayam Highway: കൊച്ചീന്ന് പുറപ്പെട്ടാല്‍ സെക്കന്‍ഡില്‍ വീട്ടിലെത്താം; ഈ പാത ഒന്ന് തുറന്നോട്ടേ

പ്രതീകാത്മക ചിത്രം

Published: 

27 Apr 2026 | 09:20 AM

കൊച്ചി: കേരളത്തിലൂടെ നിരവധി ഹൈവേകള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് ആവശ്യത്തിന് പാതകളുണ്ടോ എന്ന കാര്യം സംശയമാണ്. യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന പാതകളിലൊന്നാണ് കൊച്ചി-കോട്ടയം ദേശീയപാത. ഈ പാതയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് ദേശീയപാത അതോറിറ്റി. പാത നിര്‍മിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ട് പഠനം നടത്തുമെന്ന വിവരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പുറത്തുവന്നത്.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കോട്ടയം എംപി കെ ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. ദേശീയപാത 183 നെയും ദേശീയപാത 66നെയും ബന്ധിപ്പിക്കാനും ഈ പാതയ്ക്ക് സാധിക്കും. അങ്ങനെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊച്ചി-കോട്ടയം ദേശീയപാത

ദേശീയ പാത 183ല്‍ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് പാതയുടെ വരവ്. കോട്ടയം മുളങ്കുഴ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പാത തൃപ്പൂണിത്തുറയില്‍ അങ്കമാലി കുണ്ടന്നൂര്‍ ബൈപാസില്‍ അവസാനിക്കും. ആകെ 60 കിലോമീറ്ററാണ് ഈ പാതയുടെ നീളം.

കോട്ടയം, കാഞ്ഞിര, കുമരകം, കവണാറ്റിന്‍കര, കൈപ്പുഴമുട്ട്, തലയാഴം, വല്ലകം, കാട്ടിക്കുന്ന്, പൂത്തോട്ട, നടക്കാവ് വഴി തൃപ്പൂണിത്തുറയിലേക്ക് എത്തും. പാടശേഖരങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും മാറ്റും ഉയരപ്പാത നിര്‍മിക്കാനാണ് തീരുമാനം.

അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസുമായി നേരിട്ട് ഈ പാതയെ ബന്ധിപ്പിക്കുന്നത് വഴി, കൊച്ചിയിലേക്കും എന്‍എച്ച് 544ന്റെ വടക്കന്‍ ഭാഗങ്ങളിലേക്ക് അതിവേഗ കണക്ടിവിറ്റിയും ലഭിക്കും. നിലവില്‍ കോട്ടയത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകാന്‍ ഏകദേശം 2.5 മണിക്കൂര്‍ സമയം വേണം. എന്നാല്‍ ഈ പാത വരുന്നതോടെ യാത്രാ സമയം ഏകദേശം ഒരു മണിക്കൂറായി കുറയുന്നതാണ്.

കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ നാല് ജില്ലകള്‍ക്ക് വലിയ നേട്ടം സമ്മാനിക്കാനും പാതയ്ക്ക് സാധിക്കുന്നതാണ്. ഗതാഗതം, വ്യാപാരം, വ്യവസായം തുടങ്ങി വിവിധ മേഖലകള്‍ക്ക് ഈ റോഡ് ഉത്തേജനമേകും. പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തേക്കാനാണ് സാധ്യത.

ദേശീയ 183 നും നവീകരണം

കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 183ന്റെ നവീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാക്കിയേക്കും. ചെങ്ങന്നൂര്‍-മുണ്ടക്കയം റീച്ച് നവീകരിക്കുന്നതിനായി പുതിയ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. മൂന്ന് റീച്ചുകളായിട്ടാണ് നിര്‍മാണം നടത്തുക. ചെങ്ങന്നൂര്‍-കോട്ടയം-ഐഡ ജങ്ഷന്‍, ഐഡ ജങ്ഷന്‍-ചെങ്കല്‍പ്പള്ളി, ചെങ്കല്‍പ്പള്ളി-മുണ്ടക്കയം എന്നിങ്ങനെയാണവ.

Also Read: Aroor-Thuravur Highway: കാത്തിരിപ്പ് വേണ്ടാ, അരൂര്‍-തുറവൂര്‍ ഹൈവേയുടെ ഈ പണി തുടങ്ങി

ആകെ 100 കിലോമീറ്റര്‍ ദൂരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ മറ്റൊരു ഏജന്‍സിക്ക് നവീകരണ പ്രവര്‍ത്തനങ്ങളില്‍ പഠനം നടത്താനുള്ള ചുമതല നാഷണല്‍ ഹൈവ അതോറിറ്റി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കിയില്ല. ഇതോടെ പുതിയ കരാറുകാരെ ക്ഷണിക്കുകയായിരുന്നു.

കോട്ടയം മുളങ്കുഴയില്‍ നിന്ന് പാമ്പാടി മണ്ണാത്തിപ്പാറ വരെയുള്ള ബൈപാസ് ഉള്‍പ്പെടെ പഠനത്തിന് വിധേയമാക്കാണ് തീരുമാനം. നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തണമെന്ന് ദീര്‍ഘനാളായി യാത്രക്കാരും സമീപവാസികളും ആവശ്യപ്പെടുന്നുണ്ട്. നിര്‍ദിഷ്ട പാതകളില്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നാണ് വിവരം.

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്