Kochi Water Metro: പുതുവത്സരത്തലേന്ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ? ഈ സമയം അറിഞ്ഞില്ലെങ്കില്‍ പ്ലാന്‍ പൊളിയും

Kochi Water Metro December 31 & January 1 Service Timings: ഡിസംബര്‍ 31ന്‌ നടത്തുന്ന സര്‍വീസുകളുടെ സമയക്രമം പ്രഖ്യാപിച്ച് കൊച്ചി വാട്ടര്‍ മെട്രോ. ജനുവരി ഒന്നിലെ സര്‍വീസുകളുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കൊച്ചി മെട്രോയും സര്‍വീസ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌

Kochi Water Metro: പുതുവത്സരത്തലേന്ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ? ഈ സമയം അറിഞ്ഞില്ലെങ്കില്‍ പ്ലാന്‍ പൊളിയും

Kochi Water Metro

Published: 

29 Dec 2025 | 12:59 PM

കൊച്ചി: പുതുവത്സരത്തലേന്ന് നടത്തുന്ന സര്‍വീസുകളുടെ സമയക്രമം പ്രഖ്യാപിച്ച് കൊച്ചി വാട്ടര്‍ മെട്രോ. ഡിസംബര്‍ 31ന് ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ രാത്രി ഏഴ് മണി വരെയായിരിക്കും സര്‍വീസ് നടത്തുന്നത്. ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലും ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടിലും 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കുമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അറിയിച്ചു.

പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലും പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസുണ്ടാകും. മറ്റ് റൂട്ടുകളിലെ സര്‍വീസ് പതിവുപോലെ നടത്തുമെന്നും വാട്ടര്‍ മെട്രോ വ്യക്തമാക്കി.

വര്‍ഷാവസാനത്തെ ജനത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ കെഎംആര്‍എല്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ജനുവരി ഒന്നിന്‌ ഹൈക്കോടതി- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോടതി- വൈപ്പിൻ റൂട്ടിലും പുലർച്ചെ നാലുവരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.

Also Read: Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്

ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്ന് വരെ രാത്രി 11 വരെ കൊച്ചി മെട്രോ സര്‍വീസ് നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. പുതുവത്സര രാവില്‍ പുലര്‍ച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് കൊച്ചി മെട്രോ സര്‍വീസ് നടത്തും.

പുലര്‍ച്ച 1.30ന് തൃപ്പൂണിത്തുറ, ആലുവ ടെര്‍മിനലുകളില്‍ നിന്ന് അവസാന ട്രെയിനുകള്‍ പുറപ്പെടും. പുലർച്ചെ 2 മണി വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ ലഭ്യമാകുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍