Kochi Metro: നെടുമ്പാശേരിയിലേക്ക് ഇനി 10 മിനിറ്റിൽ എത്താം, പുത്തൻ പദ്ധതിയുമായി കൊച്ചി വാട്ടർ മെട്രോ

Kochi Water Metro, High Speed Hydrogen Boats: നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരാനിരിക്കെ, വാട്ടർ മെട്രോയുടെ ഈ പുതിയ ചുവടുവെപ്പ് വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി ബോട്ടുകള്‍ക്ക് പുറമെയാണിത്.

Kochi Metro: നെടുമ്പാശേരിയിലേക്ക് ഇനി 10 മിനിറ്റിൽ എത്താം, പുത്തൻ പദ്ധതിയുമായി കൊച്ചി വാട്ടർ മെട്രോ

Kochi Water Metro

Updated On: 

12 Feb 2026 | 10:16 PM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുത്തൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കൊച്ചി വാട്ടർ മെട്രോ. വിമാനത്താവളത്തിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വീസുകളില്‍ അതിവേഗ ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി ഉപയോഗിക്കാന്‍ തീരുമാനം.

നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരാനിരിക്കെ, വാട്ടർ മെട്രോയുടെ ഈ പുതിയ ചുവടുവെപ്പ് വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി ബോട്ടുകള്‍ക്ക് പുറമെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി കൊണ്ടുവരാൻ പദ്ധതിയിടുന്നത്.

ആലുവ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വെറും 10 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് വിമാനത്താവള പരിസരത്ത് എത്താൻ സാധിക്കും. പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ അധിഷ്ഠിത ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുകയോ മറ്റ് മലിനീകരണമോ ഇല്ലാത്ത ഈ ബോട്ടുകൾ നീരാവിയും ചൂടും മാത്രമാണ് പുറന്തള്ളുന്നത്.

ALSO READ: മെട്രോ ഇനി അങ്കമാലിയിലേക്ക്; വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നു

കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഈ അത്യാധുനിക ബോട്ടുകൾ നിർമ്മിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താനായി ഒരു സ്‌കൈവാക്ക് കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്. വിമാനത്താവളത്തിന് സമീപം ബിപിസിഎൽ ഹൈഡ്രജൻ പ്ലാന്റ് ഉള്ളതിനാൽ ഇന്ധനം ലഭ്യമാക്കുന്നതിനും പ്രായോഗിക തടസ്സങ്ങളില്ല.

പെരിയാർ പുഴയിലൂടെയും ചെങ്ങൽ കനാൽ വഴിയുമുള്ള ഈ യാത്ര ജലമൊഴുക്കിനെയോ പരിസ്ഥിതിയെയോ ബാധിക്കുമോ എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നടക്കുകയാണ്. മാർച്ച് മാസത്തോടെ പഠനം പൂർത്തിയാകുമെന്നും അതിനുശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Follow Us
Related Stories
FASTag New rule: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പുതിയ ചട്ടം
Kerala Rain alert: ഇന്ന് തെക്കൻ ജില്ലകളിൽ കൂടുതൽ ഇടി… മിന്നൽ… മഴ… മുന്നറിയിപ്പുകൾ ഇങ്ങനെ
Kerala Lottery Result: ഭാ​ഗ്യതാരകം തെളിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി
Newborn baby death: യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ല; കാട്ടാക്കടയിൽ നവജാത ശിശു മരിച്ച സംഭവം
Trekker Saranya: ‘റെസ്‌റ്റെടുക്കാന്‍ സുഖവാസ കേന്ദ്രമല്ല അത്; ശരണ്യയുടെ മിസ്സിങില്‍ ഉഡായിപ്പുണ്ട്, നമ്മള്‍ മണ്ടന്മാരല്ലല്ലോ’
Vettichira Toll Plaza: ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
മന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി