AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Water Metro: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം, ഒക്ടോബർ 10-ന് വാട്ടർ മെട്രോ സർവീസിന് നിയന്ത്രണം

Kochi Water Metro Services Restriction on October 10: എറണാകുളം മറൈൻ ഡ്രൈവിൽ ഒക്ടോബർ 10 ശനിയാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് കൊച്ചി വേമ്പനാട്ട് കായലിൽ വാട്ടർ മെട്രോ ബോട്ട് ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ശനിയാഴ്ച്ച ഹൈക്കോർട്ട് – വൈപ്പിൻ – ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് – ഐലൻഡ് – മട്ടാഞ്ചേരി റൂട്ടുകളിലെ വാട്ടർ മെട്രോ സർവീസുകളാണ് നിയന്ത്രണത്തിന്റെ ഭാഗികമായി റദ്ദാക്കുന്നത്.

Kochi Water Metro: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം, ഒക്ടോബർ 10-ന് വാട്ടർ മെട്രോ സർവീസിന്  നിയന്ത്രണം
Kochi Water Metro Image Credit source: Facebook / KMRL
Amal KV
Amal KV | Updated On: 08 Oct 2026 | 06:27 PM

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ ഒക്ടോബർ 10 ശനിയാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് കൊച്ചി വേമ്പനാട്ട് കായലിൽ വാട്ടർ മെട്രോ ബോട്ട് ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ശനിയാഴ്ച്ച ഹൈക്കോർട്ട് – വൈപ്പിൻ – ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് – ഐലൻഡ് – മട്ടാഞ്ചേരി റൂട്ടുകളിലെ വാട്ടർ മെട്രോ സർവീസുകളാണ് നിയന്ത്രണത്തിന്റെ ഭാഗികമായി റദ്ദാക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 7 വരെ ആയിരിക്കും നിയന്ത്രണം.

അതേ സമയം മട്ടാഞ്ചേരിയിൽ നിന്ന് വില്ലിങ്ടൺ ഐലൻഡ് വഴി ഫോർട്ട് കൊച്ചി, വൈപ്പിൻ ഭാഗത്തേക്ക് സർവീസ് തടസ്സമില്ലാതെ ഉണ്ടായിരിക്കും. ചിറ്റൂർ – ചേരാനല്ലൂർ റൂട്ടിലും വൈറ്റില – കാക്കനാട് റൂട്ടിലും സർവീസുകൾ നിലവിലുള്ള ഷെഡ്യൂൾ പ്രകാരം നടത്തുമെന്നും അധികൃതകർ അറിയിക്കുന്നു.

Also Read: എയർ ഇന്ത്യയിൽ എത്തിയ ഒരു ടൺ മൊ​ബൈലുകൾ എറണാകുളത്ത് എത്തിച്ചു; കാർഗോ സർവീസിലൂടെ പച്ചപിടിക്കാൻ KSRTC

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാമ് ചാമ്പ്യൻസ് ബോട്ട് ലീഗ് അഥവ സി.ബി.എൽ സംഘടിപ്പിക്കുന്നത്. CBL മത്സരത്തിൽ 2026-ലെ ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മികച്ച സ്ഥാനങ്ങൾ നേടിയ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. ഇതിനൊപ്പം മത്സരത്തോടൊപ്പം സംഘാടക സമിതി ഒരുക്കുന്ന പ്രാദേശിക വള്ളംകളി മത്സരവും നടക്കും. താണിയൻ, തുരുത്തിപ്പുറം, ഗോതുരുത്ത് പുത്രൻ, സെന്റ് സെബാസ്റ്റ്യൻ No. 1, പൊഞ്ഞനത്തമ്മ എന്നീ ചെറു വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വള്ളംകളിയുടെ മത്സരത്തിന്റെ ഭാ​ഗമായി ഇന്ത്യൻ നേവിയുടെയും ഫയർഫോഴ്സിന്റെയും അഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിനെത്തുന്ന കാണികൾക്കായി പവലിയനുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

English Summary

KMRL officials have announced that partial restrictions have been imposed on Water Metro boat services in the Kochi-Vembanad backwaters in connection with the Champions Boat League race scheduled for Saturday, October 10, at Ernakulam Marine Drive.

Follow Us