Kollam Girl Give Birth: കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; കുട്ടിയെ പീഡിപ്പിച്ചത് അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ

Kollam Kadakkal Girl Give Birth To Child: ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണിത്. ഇവരുടെ ആദ്യ ഭർത്താവും പെൺകുട്ടിയുടെ പിതാവും മരിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ.

Kollam Girl Give Birth: കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; കുട്ടിയെ പീഡിപ്പിച്ചത് അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ

പ്രതീകാത്മക ചിത്രം

Published: 

15 Oct 2025 13:14 PM

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പെൺകുട്ടി (Ninth Class girl gave birth to child) പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് പെൺകുട്ടിയെ പപീഡിപ്പിച്ചതെന്നാണ് വിവരം. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളമായി പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായതായാണ് വിവരം.

ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണിത്. ഇവരുടെ ആദ്യ ഭർത്താവും പെൺകുട്ടിയുടെ പിതാവും മരിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ.

പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

മറ്റൊരു സംഭവത്തിൽ എറണാകുളം പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അമീറുൽ ഇസ്ലാം എന്ന അന്യ സംസ്ഥാനത്തുനിന്നുള്ള വ്യക്തിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്ത് 23നായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് നാട്ടിൽ പോയിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പല ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് വിവരം. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ