Kollam Girl Assault: കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40കാരൻ അറസ്റ്റിൽ
Kollam Kadakkal Girl Assault Case: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്ക് നേരത്തെ അറിയാമായിരുന്നു. ഈ പരിചയമാണ് പ്രതി മുതലെടുക്കാൻ ശ്രമിച്ചത്. ഇയാൾ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങൾ തിരക്കിയ ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
കൊല്ലം: കടയ്ക്കലിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മഴ നനയാതിരിക്കാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുപുറം സ്വദേശി ഷൈജുവാണ് പിടിയിലായത്. സ്കൂൾ വിട്ട് വരുന്ന വഴിക്ക് അപ്രതീക്ഷിതമായി മഴ പെയ്തതിനെ തുടർന്നാണ് കുട്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയത്. ഈ സമയത്താണ് പ്രതി കുട്ടിയോട് മോശമായി പെരുമാറിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്ക് നേരത്തെ അറിയാമായിരുന്നു. ഈ പരിചയമാണ് പ്രതി മുതലെടുക്കാൻ ശ്രമിച്ചത്. ഇയാൾ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങൾ തിരക്കിയ ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് കുട്ടി ബഹളം വയ്ച്ചത്.
Also Read: കൊലപാതകകേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ; സംഭവം കൊടുങ്ങല്ലൂരിൽ
കുട്ടിയുടെ കരച്ചിൽ കേട്ട് തെട്ടടുത്ത വീട്ടിലെ സ്ത്രീ ഇറങ്ങിവരുന്നത് കണ്ട് ഷൈജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഷൈജുവിനായി തിരച്ചിൽ നടത്തി തൊട്ടടുത്ത മലയിൽ നിന്നും കണ്ടെത്തി. പിന്നീട് കടയ്ക്കൽ പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് 40കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.