AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kodungallur: കൊലപാതകകേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ; സംഭവം കൊടുങ്ങല്ലൂരിൽ

Murder accused's genitals found cut off: 42കാരനായ സുദർശനൻ ആലപ്പുഴ അരൂർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്ന് ഇയാൾ എങ്ങനെ കൊടുങ്ങല്ലൂരെത്തിയത് എന്നതിൽ വ്യക്തതയില്ല. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഉള്ള ആക്രമണം എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

Kodungallur: കൊലപാതകകേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ; സംഭവം കൊടുങ്ങല്ലൂരിൽ
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Published: 28 Oct 2025 | 06:15 AM

കൊടുങ്ങല്ലൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ. ചേർത്തലയിലെ എസ്ഡിപിഐ പ്രവർത്തകനായ മുനീർ വധക്കേസിലെ പ്രതിയായ സുദർശനന്റെ ജനനേന്ദ്രിയമാണ് അതി ക്രൂരമായി മർദിച്ചശേഷം മുറിച്ച് മാറ്റിയത്. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള മറ്റ് നിരവധി പരാതികളും ഇയാള്‍ക്കെതിരെയുണ്ട്.

ഒക്ടോബർ 21നാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ സുദർ‍ശനനെ കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ശരീരമാസകലം കത്തികൊണ്ട് കുത്തേറ്റു മുറിവുകളും ഉണ്ടായിരുന്നു. ക്രൂരമായ മർദനത്തിൽ ഇയാളുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു.

ALSO READ: സംസ്ഥാനത്ത് വീണ്ടും കോളറ; എറണാകുളം സ്വദേശിക്ക് ​രോ​ഗം സ്ഥിരീകരിച്ചു

നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സുദർശനൻ. ​ ആരോഗ്യ നില തൃപ്തികരമല്ലെന്നും ഗുരുതരമായി തുടരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ തുടരുന്നതിനാൽ സംഭവിച്ചതിൽ ഇനിയും വ്യക്തതയില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ ഇയാളിൽ നിന്ന് മൊഴി എടുക്കാൻ സാധിച്ചിട്ടില്ല. 42കാരനായ സുദർശനൻ ആലപ്പുഴ അരൂർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്ന് ഇയാൾ എങ്ങനെ കൊടുങ്ങല്ലൂരെത്തിയത് എന്നതിൽ വ്യക്തതയില്ല. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഉള്ള ആക്രമണം എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.