Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

Kollam Kulathupuzha Minor Girl Assault Case: സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവിധയിടങ്ങളിൽ വച്ച് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.  ഇന്നലെയാണ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

Newborn Baby

Published: 

21 Nov 2026 | 03:43 PM

കൊല്ലം: കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു. പീഡനത്തിനിരയായ 17 വയസ്സുകാരിയാണ് പ്രസവിച്ചത്. സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവിധയിടങ്ങളിൽ വച്ച് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിന് പിന്നിടെ വീട്ടുകാർ അടുത്തിടെ കൗൺസലിങ്ങിന് വിധേയക്കിയിരുന്നു. അപ്പോഴാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. പിന്നാലെ പതിനേഴുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്നലെയാണ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് പിന്നാലെയാണ് പെൺകുട്ടി പ്രസവിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർമാരാണ് കുട്ടിയുടെ പ്രായം പരിശോധിച്ചത്. അപ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന വിവരം അറിയുന്നത്.

ALSO READ: ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം

ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പോലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് 17 വയസ്സുകാരനെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

പ്ലസ് വൺ വിദ്യാർഥിയായ മകൾ വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് 16 വയസുകാരിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന 17 ആണ് മരിച്ചത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വീടിന്റെ സ്റ്റെയർകേസിന്റെ അ‌ടിയിൽ തൂങ്ങിയ നിലയിലാണ് സഞ്ജനയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പും മുറിഞ്ഞ നിലയിലായിരുന്നു എന്നാണ് വിവരം. ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നി​ഗമനം.

ശനിയാഴ്ച (ഇന്ന്) പുലർച്ചെയാണ് സംഭവം നടക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പോയിരുന്നു. ഇതിനുശേഷമാണ് മരണം നടന്നതെന്നാണ് പോലീസിൻ്റെ നിഗമനം. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Kollam Kulathupuzha news covers the tragic incident of a 17-year-old minor girl giving birth and the subsequent POCSO case registered against a 17-year-old boy.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
Kerala Lottery Result : ഇതാണാ ഭാഗ്യ നമ്പർ, ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി