തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Kothamangalam Man Death: രണ്ട് ദിവസത്തോളെ പഴക്കമുള്ളതിനാൽ പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമന്നും മരണകാരണം അപ്പോഴെ വ്യക്തമാകൂ എന്നും കോട്ടപ്പടി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടാഴ്ച്ചയായി ഇയാളെ കാണാനില്ലായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പുല്ലുവെട്ടാൻ വന്നവർ നടത്തിയ തിരച്ചിലിലാണ് സനിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 05:19 PM

കൊച്ചി: കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ (Kothamangalam Man Death) രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി ഭാഗത്ത് താമസിക്കുന്ന സനി എന്ന സനിലി (45) നെയാണ് ഒഴിഞ്ഞ പറമ്പിലെ കുറ്റികാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പുല്ലുവെട്ടാൻ വന്നവർ നടത്തിയ തിരച്ചിലിലാണ് സനിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസത്തോളെ പഴക്കമുള്ളതിനാൽ പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമന്നും മരണകാരണം അപ്പോഴെ വ്യക്തമാകൂ എന്നും കോട്ടപ്പടി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടാഴ്ച്ചയായി ഇയാളെ കാണാനില്ലായിരുന്നു.

ALSO READ: ചിക്കനെവിടെ….ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്, പ്രതിക്കായി അന്വേഷണം

എന്നാൽ വീട്ടുകാരുമായി അധികം ബന്ധമില്ലാത്തയാളാണ് സനിൽ എന്നാണ് വിവരം. അതുകൊണ്ടു തന്നെ രണ്ടാഴ്ചയോളമായി കാണാനില്ലായിരുന്നതിൽ പരാതിയൊന്നും വന്നിട്ടില്ല. എവിടേക്കെങ്കിലും പോയതാവും എന്നാണ് വീട്ടുകാർ കരുതിയത്. കോട്ടപ്പടിയിൽ പാടത്തിന്റെ വരമ്പിൽ നിൽക്കുന്ന തെങ്ങിന്റെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

അതിനാൽ തെങ്ങുകയറിയപ്പോൾ താഴേക്ക് വീണതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാക്കത്തി അടക്കം തെങ്ങുകയറാനുള്ള സാധനങ്ങളും മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തിയിരുന്നു. നിറയെ പുല്ലുവളർന്നു നിൽക്കുന്ന ഇവിടെ ആളുകൾ അധികം വരാറില്ല. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധമുണ്ടെന്ന് പ്രദേശവാസികൾ ചിലർ പറയുന്നു.

അപകടത്തിൻ്റെ ഞെട്ടലിൽ സംസ്ഥാനം

തമിഴ്നാട് വാൽപ്പാറയിൽ പൊള്ളാച്ചിക്ക് അടുത്ത് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപിഎസിലെ അധ്യാപകരും-അനധ്യാപകരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഏകദിന വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം. ഇറക്കത്തിൽ വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതാകാം അപകട കാരണമെന്നാണ് സൂചന. വിശദമായ അന്വേഷണം നടക്കുകയാണ്.

 

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ