AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Alappuzha: ചിക്കനെവിടെ….ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്, പ്രതിക്കായി അന്വേഷണം

ഹോട്ടൽ ജീവനക്കാരിക്ക് മർദനമേറ്റതായും വിവരം. ഇന്നലെ ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അതിക്രമം നടന്നത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി. സ്ഥാപനത്തിന് 35,000 രൂപയോളം നഷ്ടമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.

Alappuzha: ചിക്കനെവിടെ….ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്,  പ്രതിക്കായി അന്വേഷണം
പ്രതീകാത്മക ചിത്രംImage Credit source: Penpak S./Moment/Getty Images
Nithya Vinu
Nithya Vinu | Published: 17 Apr 2026 | 01:30 PM

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവിന്റെ അതിക്രമം. ഹോട്ടലിലെ കമ്പ്യൂട്ടറും സാമ​ഗ്രഹികളും അടിച്ചുതകർത്തു. ഹോട്ടൽ ജീവനക്കാരിക്ക് മർദനമേറ്റതായും വിവരം. ഇന്നലെ ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അതിക്രമം നടന്നത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെ ഹരിപ്പാടിലെ ചിക്കാ​ഗോ ഹോട്ടലിലാണ് സംഭവം. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി. സ്ഥാപനത്തിന് 35,000 രൂപയോളം നഷ്ടമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്. കേസെടുത്ത ഹരിപ്പാട് പോലീസ് പ്രതിക്കായി അന്വേഷണം ഊ‍ർജിതമാക്കിയിട്ടുണ്ട്.

കോഴിക്കോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎം എ പിടികൂടി; യുവാവിന് മർദനം

കോഴിക്കോട് വെള്ളയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. 2.84 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. 24 വയസ്സുകാരനായ പൊക്കുന്ന് കച്ചേരി കുന്ന് സ്വദേശി മനുവാണ് കാർ ഓടിച്ചിരുന്നത്. അതേസമയം, പരിക്കേറ്റ് കിടന്ന മനുവിനെ ആശുപത്രിയിൽ എത്തിച്ച യുവാവിനെ മനുവിന്റെ സുഹൃത്തുക്കൾ മർദിച്ചതായുംവ വിവരം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായിട്ടില്ല.

ആശുപത്രിയിലെത്തിച്ച ശേഷം അപകടത്തിൽപ്പെട്ട വിവരം മനു തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിയ ഇവർ യാതൊരു പ്രകോപനവുമില്ലാതെയാണ് പുതിയാപ്പ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത്. കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തെന്ന് അറിഞ്ഞതോടെ പ്രതിയായ മനു ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പോലീസ് എലത്തൂരിൽനിന്ന് പ്രതിയെ പിടികൂടി.

Follow Us