AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kottayam Murder: കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

Husband Killed Wife and Mother in Law: കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ശക്തമായ മഴയുണ്ടായിരുന്ന സമയത്ത് ശിവപ്രിയയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

Kottayam Murder: കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/Getty Images
Shiji M K
Shiji M K | Published: 05 Nov 2024 | 06:52 AM

വൈക്കം: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം വൈക്കം മറവന്‍തുരുത്ത് ശിവപ്രസാദത്തില്‍ ശിവപ്രിയ, അമ്മ ഗീത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ശക്തമായ മഴയുണ്ടായിരുന്ന സമയത്ത് ശിവപ്രിയയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശിവപ്രിയക്കും നിതീഷിനും നാല് വയസുള്ള മകനുണ്ട്. മകനെ കൊലപാതകത്തിന് ശേഷം നിതീഷ് സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു.

Also Read: KSRTC BUS: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25-ലധികം പേര്‍ക്ക് പരിക്ക്

കൊലപാതകത്തിന് ശേഷം നിതീഷ് ഒതേനാപുരത്തേക്ക് പോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Follow Us