Train Cancellation: മണ്ണിടിച്ചിൽ! കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസ് സർവീസ് നിർത്തി; ട്രെയിൻ ഗതാഗതം താറുമാറിൽ
Kozhikode Bengaluru Train Cancelled: കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് വൻ മണ്ണിടിച്ചിൽ (Landslide and rain). യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണത്. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മംഗളൂരുവിനും യശ്വന്ത്പൂരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും താറുമാറിയിട്ടുണ്ട്. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.
കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ALSO READ: തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം
അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളിയാകുന്നുണ്ട്. അതിനാൽ തന്നെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് റെയിൽ വൃത്തങ്ങൾ പറയുന്നത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും റെയിൽവേ അറിയിച്ചു.
അപകടത്തെത്തുടർന്ന് എസ്എംവിടി ബെംഗളൂരു- മുരുഡേശ്വർ എക്സ്പ്രസ് ശനിയാഴ്ച രാത്രി ഹാസനിൽ യാത്ര അവസാനിപ്പിച്ചു. കെഎസ്ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസും വിജയപുര-മംഗളൂരൂ സെൻട്രൽ എക്സ്പ്രസും ഹാസനിൽ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
കെഎസ്ആർ ബെംഗളൂരു-കാർവാർ എക്സ്പ്രസ് സക്ലേശ്പുരിൽ യാത്ര അവസാനിപ്പിച്ചു. മുരുഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു. ഞായറാഴ്ചയിലെ മംഗളൂരു ജങ്ഷൻ-യശ്വന്ത്പുര എക്സ്പ്രസും (16540) യശ്വന്ത്പുര-മംഗളൂരു ജങ്ഷൻ എക്സ്പ്രസും (16575) റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം- വേളാങ്കണ്ണി ട്രെയിൻ വേണം
തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ടൗൺ വഴി പ്രത്യേക ട്രെയിൻ സർവീസ് വേണമെന്ന് ആവശ്യം. ഓഗസ്റ്റ് അവസാന ആഴ്ച തുടങ്ങി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ അവസാനിക്കുന്ന വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്ന് ഒട്ടേറെ വിശ്വാസികളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്.
നിലവിൽ എറണാകുളത്തിനും വേളാങ്കണ്ണിക്കുമിടയിൽ തിങ്കൾ, ശനി ദിവസങ്ങളിലും ബുധനാഴ്ചയുമുള്ള രണ്ട് ട്രെയിനുകൾ കോട്ടയം, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുക്കോട്ട, മാനാമധുര, ശിവഗംഗൈ, കാരൈക്കുടി, പട്ടുക്കോട്ട, തിരുവാരൂർ, നാഗപ്പട്ടണം വഴിയാണ് പോകുന്നത്. എന്നാൽ തിരുവനന്തപുരം കന്യാകുമാരി റൂട്ടിലുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.
English Summary:
Train services were badly disrupted late on Saturday night after landslips triggered by heavy rain occurred on the railway track between Yedakumari and Shirivagilu stations in Sakleshpur taluk. Kozhikode Bengaluru Train Cancelled.