Kozhikode Girlfriend Death: കൂട്ട ആത്മഹത്യയെന്ന് വിശ്വസിപ്പിച്ചു; പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് കുടുങ്ങി

Kozhikode Boyfriend Killed Girlfriend: വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

Kozhikode Girlfriend Death: കൂട്ട ആത്മഹത്യയെന്ന് വിശ്വസിപ്പിച്ചു; പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് കുടുങ്ങി

പിടിയിലായ പ്രതി വൈശാഖ്

Published: 

27 Jan 2026 | 10:48 AM

കോഴിക്കോട്: എലത്തൂരിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ യുവാവ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ യുവതി നിൽക്കുകയായിരുന്ന സ്റ്റൂൾ യുവാവ് തട്ടിമാറ്റിയതോടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ എലത്തൂർ സ്വദേശിയായ വൈശാഖെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

ALSO READ: കൊച്ചിയിൽ അതിഥി തൊഴിലാളി സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ 13കാരിക്ക് വെട്ടേറ്റു

വൈശാഖനും യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലുണ്ടായ വിള്ളലാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നി​ഗമനം. തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുവതി പുറംലോകത്തോട് വെളിപ്പെടുത്തുമെന്ന് വൈശാഖ് ഭയപ്പെട്ടിരുന്നു. വൈശാഖ് വിവാഹിതനാണ്. തന്റെ ഭാര്യയും കുടുംബവും ഈ വിവരം അറിഞ്ഞാൽ ജീവിതം തകരുമെന്ന ആശങ്കയിലാണ് പെൺസുഹൃത്തിനെ ഒഴിവാക്കാൻ ഇയാൾ ആസൂത്രിതമായി കൊലപാതകം നടത്തിയത്.

നിലവിൽ കസ്റ്റഡിയിലുള്ള വൈശാഖനെ കൂടുതൽ തെളിവെടുപ്പിനായി പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയുമായുള്ള ബന്ധം വഷളായതോടെ, അത് പരസ്യമാക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തിയതാണ് വൈശാഖനെ കൊലപാതകം ചെയ്യാൻ ചൊടിപ്പിച്ചത്. ഇതോടെയാണ് ഒരുമിച്ച് മരിക്കാം എന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.

പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
ലിഫ്റ്റില്‍ വെച്ച് മാല പൊട്ടിച്ചെടുത്ത് കള്ളന്‍; ഭോപ്പാല്‍ എയിംസില്‍ സംഭവിച്ചത്‌
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ
വയനാട് അച്ചൂരിൽ ഇറങ്ങിയ പുലി