AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vettichira Toll Plaza: പണിപൂര്‍ത്തിയായില്ലെങ്കിലും വെട്ടിച്ചിറയില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ പോകുന്നു

Vettichira Valanchery Toll Plaza Protest: ദേശീയപാത 66ല്‍ കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിലും ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകും ടോള്‍ പിരിവ് ആരംഭിച്ചതില്‍ ഇവിടെയും പ്രതിഷേധങ്ങള്‍ ശക്തമാണ്.

Vettichira Toll Plaza: പണിപൂര്‍ത്തിയായില്ലെങ്കിലും വെട്ടിച്ചിറയില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ പോകുന്നു
ടോള്‍ പ്ലാസ Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 27 Jan 2026 | 11:22 AM

മലപ്പുറം: വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ഉടന്‍ പണപ്പിരിവ് ആരംഭിക്കും. വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറ ദേശീയപാത 66ലാണ് ടോള്‍ പിരിവ് ആരംഭിക്കാന്‍ പോകുന്നത്. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ ധൃതി കാണിക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിപൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വെട്ടിച്ചിറയിലും നീക്കം നടക്കുന്നത്.

കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. ഇവര്‍ 24 മണിക്കൂറിനുള്ളില്‍ മടക്കയാത്ര നടത്തുകയാണെങ്കില്‍ 220 രൂപ നല്‍കിയാല്‍ മതി. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 340 രൂപയുടെ പ്രതിമാസ പാസാണ് അനുവദിക്കുന്നത്.

Also Read: New Toll Rules: പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …

ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും ടോള്‍ ഈടാക്കും വ്യാവസായിക വാഹനങ്ങള്‍ക്ക് 540 രൂപയും ടോളുണ്ടാക്കും. ഹെവി കണ്‍സ്ട്രക്ഷന്‍ മെഷിനറി വാഹനങ്ങള്‍ക്ക് 775 രൂപയാണ് ഈടാക്കുക. ഏഴും അതിന് മുകളില്‍ ആക്‌സിലുകളുള്ള വാഹനങ്ങള്‍ക്ക് 945 രൂപ ഈടാക്കാനും തീരുമാനിച്ചിരിക്കുന്നു. ജനുവരി 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

ദേശീയപാത 66ല്‍ കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിലും ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകും ടോള്‍ പിരിവ് ആരംഭിച്ചതില്‍ ഇവിടെയും പ്രതിഷേധങ്ങള്‍ ശക്തമാണ്. കാസര്‍കോട് കുമ്പളയിലും ടോള്‍ പിരിവിനെതിരെ സമയം. ടോള്‍ പിരിവില്‍ പ്രതിഷേധിച്ച 500 പേര്‍ക്കെതിരെയാണ് ഇവിടെ കേസെടുത്തത്. നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.