Kozhikode Mukkam Assault Case: ‘നിനക്കുള്ള ആദ്യ ഡോസാണിത്’; ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Kozhikode Mukkam Assault Case: ജീവനക്കാരിയായ യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നും ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഇത് പറഞ്ഞുകൊണ്ടുള്ള വാട്സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.

Kozhikode Mukkam Assault Case: ‘നിനക്കുള്ള ആദ്യ ഡോസാണിത്’; ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Devadas

Published: 

07 Feb 2025 | 08:07 AM

കോഴിക്കോട്: മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. ജീവനക്കാരിയായ യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നും ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഇത് പറഞ്ഞുകൊണ്ടുള്ള വാട്സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.

വാട്‌സാപ്പിലൂടെയാണ് ദേവദാസ് യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. ഇതോടെ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞ് ദേവദാസ് യുവതിയോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് കുടുംബം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍. ഈ സംഭവത്തിനുശേഷമാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടുംബം പറയുന്നു.

Also Read:പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ

‍എന്നാൽ‌ പിന്നെയും പലവട്ടം ഇയാളിൽ നിന്ന് യുവതിക്ക് മോശമായി അനുഭവം ഉണ്ടായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ഇയാൾ യുവതിയോട് പറഞ്ഞിരുന്നു. ‘നീ സങ്കേതത്തിലെ മാലാഖ’ ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. ലൈം​ഗിക താൽപര്യങ്ങളോട് കൂടിയും സന്ദേശങ്ങളും അയച്ചിരുന്നു. എന്നാൽ ഇനി ഇത്തരത്തിൽ ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും പുറത്ത് വിട്ട് വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാണ്.

ഇയാളിൽ നിന്ന് ശല്യം ആവർത്തിച്ചതോടെ ഇക്കാര്യം ഭാര്യയെ അറിയിക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് യുവതിയെ ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് ചെറുക്കുന്നതിനിടെയാണ് യുവതി ഒന്നാം നിലയിൽ നിന്ന് ചാടിയത്. വീഴ്ചയിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലായ ശേഷവും ഇയാൾ യുവിക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

സംഭവത്തിനു ശേഷം ഒളിവിൽ പോകുന്നതിനിടെയാണ് ദേവദാസ് പിടിയിലായത്. ദേവദാസിന്റെ കൂട്ടാളികളായ രണ്ട് ജീവനക്കാർ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്ന് കെഎസ്ആർടിസി ബസ്സിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുനിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ‌

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു