Kozhikode Fire: കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം

Kozhikode Jayalakshmi Textiles Fire Accident: കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപടര്‍ന്നു. ജീവനക്കാരെയും കടയിലെത്തിയ മറ്റാളുകളെയും ഉടന്‍ തന്നെ പുറത്തിറക്കാന്‍ സാധിച്ചുവെന്നാണ് വിവരം. ഇതാദ്യമായല്ല ജയലക്ഷ്മി സില്‍ക്ക്‌സില്‍ തീപിടിത്തമുണ്ടാകുന്നത്. 2023ലും സമാന സംഭവുമുണ്ടായിരുന്നു.

Kozhikode Fire: കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം

ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം

Updated On: 

17 Feb 2026 | 07:43 PM

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സില്‍ക്ക്‌സിലാണ് തീപിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണയ്ക്കുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം.

ടെക്‌സ്റ്റൈല്‍സിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളിലേക്കും തീപടര്‍ന്നു. തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപടര്‍ന്നു. ജീവനക്കാരെയും കടയിലെത്തിയ മറ്റാളുകളെയും ഉടന്‍ തന്നെ പുറത്തിറക്കാന്‍ സാധിച്ചുവെന്നാണ് വിവരം. ഇതാദ്യമായല്ല ജയലക്ഷ്മി സില്‍ക്ക്‌സില്‍ തീപിടിത്തമുണ്ടാകുന്നത്. 2023ലും സമാന സംഭവുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു അന്നത്തെ അപകടകാരണം. 2023ല്‍ തീപിടിത്തമുണ്ടായ അതേഭാഗത്താണ് ഇപ്പോഴും തീ കണ്ടത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തീ അണയ്ക്കാനുള്ള ഫയര്‍ എഞ്ചിനുകളേക്ക് സ്ഥലത്തേക്ക് പുറപ്പെട്ടു. അപകടം സംഭവിച്ച് മണിക്കൂര്‍ പിന്നിട്ടിട്ടും തീയണയ്ക്കാന്‍ സാധിക്കാത്തത് ജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു.

 

 

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ