AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NK Abdurahman: കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേട്; അബ്‌ദുറഹ്മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി കെപിസിസി പ്രസിഡന്റ്

NK Abdurahman Expels from Congress: മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കാരശേരി സർവീസ് സഹകരണ ബാങ്ക്. സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ 800 ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് പ്രധാന ആരോപണം.

NK Abdurahman: കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേട്; അബ്‌ദുറഹ്മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി കെപിസിസി പ്രസിഡന്റ്
എൻ.കെ അബ്‌ദുറഹ്മാൻImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 03 Dec 2025 | 07:49 AM

കോഴിക്കോട്: കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ ബാങ്ക് ചെയർമാനും കെ പി സി സി അംഗവുമായ എൻ.കെ അബ്ദുറഹിമാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡി സി സി അധ്യക്ഷൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെ പി സി സി അധ്യക്ഷൻ്റേതാണ് നടപടി.

പാർട്ടി വിരുദ്ധ പ്രവർത്തനകൾ നടത്തിയെന്ന കണ്ടെത്തലിലാണ് അബ്ദുറഹിമാനെതിരെ നടപടി എടുത്തത്. ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ സിപിഐഎം -മായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കണ്ടെത്തലുണ്ട്.

ബാങ്ക് സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ 800 ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് പ്രധാന ആരോപണം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാൽ തിങ്കളാഴ്ച ഇത് 1600 ആയി.

ALSO READ: ജാമ്യം ലഭിക്കുമോ?; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയാണ് ഓൺലൈനായി മെമ്പർഷിപ്പ് ചേർത്തത്. പ്രതിഷേധത്തെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. അതേസമയം, അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയർമാനായ അബ്‌ദുറഹ്മാനെതിരെ നടപടി ഉണ്ടാവുന്നത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കാരശേരി സർവീസ് സഹകരണ ബാങ്ക്. കോൺഗ്രസ് നിയന്ത്രണത്തിലാണ് ബാങ്ക്.

Follow Us