Kerala Power Cut : മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ… ഇന്നും സംസ്ഥാനത്ത് പവർ കട്ട്

KSEB Power Cut Alert Today : സംസ്ഥാനത്ത് ഇന്നും പവർ കട്ട് ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇലക്ട്രിസിറ്റി ബോർഡിന്റെ വിവിധ സെക്ഷനുകളിൽ പല സമയങ്ങളിലായിട്ടാണ് കറണ്ട് പോവുക. എത്ര നേരത്തേക്ക് ഒരേ സമയം പവർ കട്ട് ചെയ്യും എന്നത് സംബന്ധിച്ച് വിവരമില്ല.

Kerala Power Cut : മാറ്റി വച്ച മെഴുകുതിരിയും വിളക്കും എടുത്തോ... ഇന്നും സംസ്ഥാനത്ത് പവർ കട്ട്

Kseb Power Cut Today

Updated On: 

14 Sep 2026 | 06:47 PM

സംസ്ഥാനത്ത് ഇന്നും പവർ കട്ട് ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇലക്ട്രിസിറ്റി ബോർഡിന്റെ വിവിധ സെക്ഷനുകളിൽ പല സമയങ്ങളിലായിട്ടാണ് കറണ്ട് പോവുക. എത്ര നേരത്തേക്ക് ഒരേ സമയം പവർ കട്ട് ചെയ്യും എന്നത് സംബന്ധിച്ച് വിവരമില്ല. കറണ്ട് പോകുന്നതിന് മുമ്പായി ഉപഭോക്താക്കളുടെ ഫോണിൽ എസ്. എം. എസ് അറിയിപ്പ് നൽകമെന്ന നിർദേശം കൊടുത്തിട്ടുണ്ട്.

അധികമായി മറ്റിടങ്ങളിൽ നിന്ന് വൈദ്യുതി കിട്ടിയതിനാലാണ് ഞായറാഴ്ച സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കാൻ കഴിഞ്ഞത് എന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നു. ‌വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ ആയിരുന്നു എങ്കിലും, ഗ്രിഡ്‌കോ ഒറീസ വഴി 100 മെഗാവാട്ടും ACBIL -ൽ നിന്ന് 15 മെഗാവാട്ടും കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങി. കൂടാതെ മധ്യപ്രദേശുമായുള്ള സ്വാപ് കരാർ വഴി 100 മെഗാവാട്ട് വൈദ്യുതി രാത്രി 09:15 മുതൽ 12:00 വരെ ലഭ്യമാവുകയും ചെയ്തു. കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി കിട്ടുകയും ചെയ്തതോടെയാണ് ഇന്നലെ പവർ കട്ട് ഇല്ലാതെ കഴിഞ്ഞുകൂടാൻ സാധിച്ചത്.

Also Raed : വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

എന്നാൽ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരാനാണ് സാധ്യത. കാരണം മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും കാര്യമായ രീതിയിൽ പെയ്തിട്ടില്ല. ശക്തമായ മഴ ഉണ്ടായെങ്കിൽ മാത്രമേ വൈദ്യുതിയുടെ ഉപയോ​ഗം കുറയുകയുള്ളൂ. ഒപ്പം ഡാമുകളിലെ ജലനിരപ്പിലും വർദ്ധനവ് ഉണ്ടാകും. സംസ്ഥാനത്ത് ഈ വർഷം മഴയുടെ അളവ് കുറഞ്ഞതിനൊപ്പം ചൂടും വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് വൈദ്യുതിയുടെ ഉപയോ​ഗം കുതിച്ചുയർന്നത്.

അതേ സമയം ‌വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂണിറ്റിനു 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നാണ് യൂണിറ്റിന് 30 രൂപ എന്ന ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുക എന്നാണ് വിവരം. അതോടൊപ്പം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി കെ.എസ്.ഇ.ബി ഡയറക്ടർമാർ അതാത് സംസ്ഥാനങ്ങളിലേക്ക് പോകും. അവിടുത്തെ അധികൃതരുമായി ചർച്ച നടത്തി പരമാവധി വൈദ്യുതി വാങ്ങിയെടുക്കുകയാണ് ലക്ഷ്യം.

English Summary

The KSEB has announced that there will be power cuts in the state today as well. Power restrictions will be in effect between 6:15 PM and 12:45 AM. Power outages will occur at different times across various sections of the Electricity Board.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്