കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ
എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃതസ്ഥിതിയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ യോഗ്യത ഇല്ലാത്തവർക്ക് ഇടത് സർക്കാരിന്റെ കാലത്തിളവുകൾ നൽകിയിരുന്നു. ബോണ്ട് എഴുതിക്കൊണ്ട് പ്രമോഷന് അംഗീകാരം നൽകാമെന്നായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. ഈ ഇളവുകളാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ്.കെ ടെറ്റുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാർ വ്യക്തതക്കായി സുപ്രീംകോടതി നൽകിയതായി റിപ്പോർട്ട് വ്യക്തത വരുന്നവരെ ഇളവുകൾ നൽകേണ്ടതില്ല എന്നാണ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
തിരുവനന്തപുരം: കെ -ടെറ്റ് യോഗ്യതയില്ലാതെ നിയമനമോ സ്ഥാനക്കയറ്റമോ ലഭിച്ച അധ്യാപകരെ പിരിച്ചുവിടും. ഇത് സംബന്ധിച്ച ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ. 2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ -ടെറ്റ് ഇല്ലാതെ നിയമിക്കപ്പെട്ടവരെയാണ് പിടിച്ചുവിടുക. എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃതസ്ഥിതിയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ യോഗ്യത ഇല്ലാത്തവർക്ക് ഇടത് സർക്കാരിന്റെ കാലത്തിളവുകൾ നൽകിയിരുന്നു.
ബോണ്ട് എഴുതിക്കൊണ്ട് പ്രമോഷന് അംഗീകാരം നൽകാമെന്നായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. ഈ ഇളവുകളാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരിക്കുന്നത്. കെ ടെറ്റുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാർ വ്യക്തതക്കായി സുപ്രീംകോടതി നൽകിയതായി റിപ്പോർട്ട് വ്യക്തത വരുന്നവരെ ഇളവുകൾ നൽകേണ്ടതില്ല എന്നാണ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇളവ് നൽകിയാൽ ഭാവിയിൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തൽ. മാത്രമല്ല പുതിയ തീരുമാനം സംസ്ഥാനത്ത് ആയിരത്തിനടുത്ത് അധ്യാപകരെ ബാധിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ അധ്യാപക വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
ENGLISH SUMMARY
Teachers who secured appointments or promotions without K-TET (Kerala Teacher Eligibility Test) qualification will be dismissed. The Director of General Education has issued an order to this effect. The dismissal will apply to those appointed without K-TET after September 1, 2025. Furthermore, managers of aided schools have been instructed to return teachers to their original positions (parent institutions).