KSEB Power Cut: വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Power Cut Crisis in Kerala:മധ്യപ്രദേശിൽ നിന്നും വായ്പയായി കിട്ടുന്ന 200 മേ​ഗാവാട്ട് ഇന്നും കിട്ടാത്ത പശ്ചാത്തലത്തിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരും എന്നാണ് സൂചന. കഴിഞ്ഞവർഷത്തെ താരതമപ്പെടുത്തുമ്പോൾ ആയിരം മേ​ഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഈ വർഷം ഉള്ളത്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള ഉത്പാദനം നടക്കുന്നില്ല എന്നതും മറ്റൊരു സാഹചര്യം ആണ്. കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട............

KSEB Power Cut: വെളിച്ചത്തിനായി..! യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Kseb Power Cut Crisis

Edited By: 

Arun Nair | Updated On: 14 Sep 2026 | 08:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യൂണിറ്റിനു 30 രൂപ വെച്ച് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നാണ് യൂണിറ്റിന് 30 രൂപ നിരക്കിൽ അന്യായവില നൽകി വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുക.

കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായവും കെഎസ്ഇബി തേടിയിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി കെഎസ്ഇബി ബോർഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും.

ALSO READ:സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

ആയിരം മേ​ഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഈ വർഷം ഉള്ളത്

അതേസമയം മധ്യപ്രദേശിൽ നിന്നും വായ്പയായി കിട്ടുന്ന 200 മേ​ഗാവാട്ട് ഇന്നും കിട്ടാത്ത പശ്ചാത്തലത്തിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരും എന്നാണ് സൂചന. കഴിഞ്ഞവർഷത്തെ താരതമപ്പെടുത്തുമ്പോൾ ആയിരം മേ​ഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഈ വർഷം ഉള്ളത്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള ഉത്പാദനം നടക്കുന്നില്ല എന്നതും മറ്റൊരു സാഹചര്യം ആണ്. കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യം വന്നാൽ അതിനുള്ള നീക്കവും നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടാതെ വൈദ്യുതി പ്രതിസന്ധിയെ മറികടക്കുന്ന പുതിയ നയം കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ വൈദ്യുതി പ്രതിസന്ധി വിവാദമാകുന്ന പശ്ചാത്തലത്തിൽ കെഎസ്ഇബിയെ കുറ്റം പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കെഎസ്ഇബി കുളം കലക്കി മീൻ പിടിക്കുകയാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചില പ്രവണതകൾ അനാരോഗ്യകരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ചിലയിടങ്ങളിൽ ദിവസം നാല് അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായി വൈദ്യുതി നിയന്ത്രിക്കുന്നതിനെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് പുനരുപയോഗ ഊർജ്ജത്തെ കുറിച്ച് പറയുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയാമെന്നും കോടികൾ മുടക്കി വൈദ്യുതി പുറത്തുനിന്ന വാങ്ങണമെന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കൂടാതെ വൈദ്യുതി ഉൽപാദനത്തിൽ സൗരോർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സൗരോർജത്തിന്റെ പ്രാഥമിക മുൻഗണന നൽകണമെന്നാണ് അദ്ദേഹം പറയുന്നത്.

ENGLISH SUMMARY

Amid the worsening power crisis in the state, the KSEB is preparing to purchase electricity at an exorbitant rate of rs 30 per unit. This power is being procured from the National Thermal Power Corporation (NTPC) at that high price. The purchase of 300 MW of power will continue until the 30th of this month.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്