Kerala Power Cut : ഇന്നും രക്ഷയില്ല, രാത്രിയിൽ പവർ കട്ട് ഉണ്ടേ…

Kerala Power Cut Alert Tonight : പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക എന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( കെ. എസ്. ഇ. ബി) അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കിടെ ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് പവർകട്ട് ഇല്ലാതിരുന്നത്.

Kerala Power Cut : ഇന്നും രക്ഷയില്ല, രാത്രിയിൽ പവർ കട്ട് ഉണ്ടേ...

പ്രതീകാത്മക ചിത്രം

Updated On: 

15 Sep 2026 | 07:08 PM

തിരുവനന്തപുരം : പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക എന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ( കെ. എസ്. ഇ. ബി) അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കിടെ ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് പവർകട്ട് ഇല്ലാതിരുന്നത്. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവും മഴയില്ലാത്ത സാഹചര്യവും ആണ് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പീക്ക് സമയങ്ങളിൽ വിതരണം ചെയ്യാനുള്ള വൈദ്യുതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തികയുന്നില്ല. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വൈദ്യുതി പ്രതിസന്ധി ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ഏതു വിധേനയും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വകുപ്പും സർക്കാരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഡയറക്ടർമാർ ഓരോ സ്റ്റേറ്റുകളിലേക്കും പോയിരിക്കുകയാണ്. അതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്. അമിത തുക നൽകി വൈദ്യുതി വാങ്ങുന്നത് മറ്റൊരു പ്രതിസന്ധി ആകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

Also Read : കേരളത്തിന് വെളിച്ചവുമായി കെസി; ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി

കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് പ്രധാനമായും സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. മഴ കുറഞ്ഞ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യമാണുള്ളത്. ആകെ സംഭരണശേഷിയുടെ ശേഷിയുടെ 62.21 ശതമാനം ജലം മാത്രമാണ് കെഎസ്ഇബിയുടെ കീഴിൽ വരുന്ന ഡാമുകളിൽ നിലവിൽ ഉള്ളത്. കഴിഞ്ഞവർഷം ഇതേസമയം ഇത് 78.80 ശതമാനമായിരുന്നു എന്നും അധികൃതർ അറിയിക്കുന്നു.

പ്രതിസന്ധിയിൽ ജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നാണ് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. നിലവിലെ സാ​ഹചര്യത്തിൽ പവർ കട്ട് എന്ന് തീരുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയും എം. പിയുമായ കെ. സി വേണു​ഗോപാലിന്റെ ഇടപെടലിനെ തുടർന്ന് 250 മെ​ഗാവാട്ട് വൈദ്യുതി ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിന് നൽകാമെന്ന് ധാരണയായിട്ടുണ്ട്. ഇനിയും കാര്യമായി മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി​ഗതികൾ കൂടുതൽ വഷളായേക്കാം.

English Summary

Power outages will continue in the state today due to the ongoing crisis. The Kerala State Electricity Board (KSEB) announced that power restrictions would be in effect between 6:15 PM and 12:45 AM.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്