KSRTC : പൂജ -ദീപാവലി അവധി, കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ റെഡി, മുൻകൂട്ടി ബുക്ക് ചെയ്യാം

KSRTC Announces Special Service Pooja and Diwali Holidays: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷ ദിങ്ങളോട് അനുബന്ധിച്ച് കേരളത്തിലേക്കും ഇവിടെ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

KSRTC : പൂജ -ദീപാവലി അവധി, കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ റെഡി, മുൻകൂട്ടി ബുക്ക് ചെയ്യാം

പ്രതീകാത്മക ചിത്രം

Updated On: 

27 Sep 2026 | 04:46 PM

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷ ദിങ്ങളോട് അനുബന്ധിച്ച് കേരളത്തിലേക്കും ഇവിടെ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളുടെ വിവരങ്ങൾ

കേരളത്തിലേക്കുള്ള സർവീസുകൾ –  ബെംഗളൂരു – കോഴിക്കോട്, ബെംഗളൂരു – മലപ്പുറം, ബെംഗളൂരു – തൃശൂർ, ബെംഗളൂരു – നിലമ്പൂർ, ബെംഗളൂരു – പൊന്നാനി, ബെംഗളൂരു – എറണാകുളം, ബെംഗളൂരു – ചങ്ങനാശ്ശേരി, ബെംഗളൂരു – പാല, ബെംഗളൂരു – ആലപ്പുഴ, ബെംഗളൂരു – കൊല്ലം, ബെംഗളൂരു – പുനലൂർ, ബെംഗളൂരു – കൊട്ടാരക്കര, ബെംഗളൂരു – ചേർത്തല, ബെംഗളൂരു – ഹരിപ്പാട്, ബെംഗളൂരു – കോട്ടയം, ബെംഗളൂരു – അടൂർ, ബെംഗളൂരു – കണ്ണൂർ, ബെംഗളൂരു – പയ്യന്നൂർ, ബെംഗളൂരു – കാഞ്ഞങ്ങാട്, മൈസൂരു – കണ്ണൂർ, മൈസൂരു – മധുര, ബെംഗളൂരു – തിരുവനന്തപുരം, ചെന്നൈ – തിരുവനന്തപുരം, ചെന്നൈ – എറണാകുളം (Multi Axle AC)

Also Read: പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജില്‍ ‘പാക് അനുകൂല സന്ദേശങ്ങള്‍’!

കേരളത്തിൽ നിന്ന് പുറത്തേക്കുള്ള സർവീസുകൾ – കോഴിക്കോട് – ബെംഗളൂരു, നിലമ്പൂർ – ബെംഗളൂരു, പൊന്നാനി – ബെംഗളൂരു, മലപ്പുറം – ബെംഗളൂരു, തൃശൂർ – ബെംഗളൂരു, എറണാകുളം – ബെംഗളൂരു, ചങ്ങനാശ്ശേരി – ബെംഗളൂരു, പാല – മൈസൂരു, ആലപ്പുഴ – ബെംഗളൂരു, കൊല്ലം – ബെംഗളൂരു, പുനലൂർ – ബെംഗളൂരു, കൊട്ടാരക്കര – ബെംഗളൂരു, ചേർത്തല – ബെംഗളൂരു, ഹരിപ്പാട് – ബെംഗളൂരു, കോട്ടയം – ബെംഗളൂരു, അടൂർ – ബെംഗളൂരു, കണ്ണൂർ – ബെംഗളൂരു, പയ്യന്നൂർ – ബെംഗളൂരു, കാഞ്ഞങ്ങാട് – ബെംഗളൂരു, കണ്ണൂർ – മൈസൂരു, തിരുവനന്തപുരം – ബെംഗളൂരു, തിരുവനന്തപുരം – ചെന്നൈ, എറണാകുളം – ചെന്നൈ (Multi Axle AC),

ഇതിൽ ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സർവീസുകൾ ക്രമീകരിക്കും.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് കെഎസ്ആർടിസി. www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെഎസ്ആർടിസി വാട്സ്ആപ്പ് ടിക്കറ്റിംഗ് (9447071021) കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

English Summary

KSRTC has announced special additional inter-state services to cater to the heavy rush of travelers to and from Kerala during the Mahanavami, Vijayadashami, and Diwali festival season. The corporation stated that these additional services will operate from various locations in Kerala to Bengaluru, Mysuru, and Chennai, as well as to Kerala, between October 14 and November 14.

Loading...
Unable to load recommendations.
Follow Us
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ