KSRTC Conducter Removed: രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി
KSRTC Conducter Removed from Service: പഠനാവശ്യാം കഴിഞ്ഞ് അങ്കമാലിയിൽ നിന്ന് തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്...
തൃശ്ശൂർ: ചാലക്കുടിയിൽ രാത്രിയിൽ യാത്ര ചെയ്ത വിദ്യാർത്ഥിനികളെ അവർ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല എന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയിലാണ് രണ്ട് പെൺകുട്ടികൾക്ക് ബസിൽ നിന്നും ദുരനുഭവം നേരിട്ടത്.
പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാർഥിനികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർക്കും പത്തനംതിട്ട സ്വദേശി ആൽഫ പി ജോർജിനും ആണ് ഇന്നലെ രാത്രി 9:30 യോടെ ബസ്സിൽ നിന്നും ഇത്തരത്തിൽ ഒരു സാഹചര്യം നേരിടേണ്ടി വന്നത്. രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് ഉത്തരവ് നിലനിൽക്കയാണ് കണ്ടക്ടറുടെ ഈ നടപടി.
പഠനാവശ്യാം കഴിഞ്ഞ് അങ്കമാലിയിൽ നിന്ന് തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ശേഷം ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത് കൊരട്ടിക്കടുത്തുള്ള പൊങ്ങത്തായിരുന്നു. എന്നാൽ ആ സ്റ്റോപ്പിൽ ബസ് നിർത്താൻ കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. സഹയാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടും ബസ് നിർത്താതായതോടെ വിദ്യാർഥിനികൾ കൊരട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു.
എന്നാൽ അവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് കുട്ടികൾ പറഞ്ഞെങ്കിലും പിന്നീട് ചാലക്കുടി കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥിനികളെ ഇറക്കിവിടുകയായിരുന്നു. വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാൻ പോലീസ് സമുന്നതരായ എങ്കിലും കോളേജ് അധികൃതർ എത്തിയാണ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയത്.
കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരുന്ന കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സർവീസിൽ നിന്നും നീക്കിയത്. ഇത്തരം പ്രവർത്തികൾ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടാവുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.