AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Mother Killed Son: കോഴിക്കോട് അമ്മ 5 വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Kozhikode Mother Killed Son: മുത്തച്ഛന്റെ ഒപ്പമാണ് നന്ദഹർഷൻ ഉറങ്ങിയിരുന്നത്. പിന്നീട് രാവിലെ 6:30 മണിയോടെ അമ്മയുടെ മുറിയിലേക്ക് പോയപ്പോ....

Kozhikode Mother Killed Son: കോഴിക്കോട് അമ്മ 5 വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
Kozhikode 4 Year Old DiedImage Credit source: Social Media, TV9
ashli
Ashli C | Updated On: 21 Dec 2025 07:00 AM

കോഴിക്കോട്: കാക്കൂര് പുന്നശ്ശേരിയിൽ അഞ്ചു വയസ്സുള്ള മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദ ഹർഷൻ ആണ് കൊല്ലപ്പെട്ടത്.. അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് നിഗമനം. മുത്തച്ഛന്റെ ഒപ്പമാണ് നന്ദഹർഷൻ ഉറങ്ങിയിരുന്നത്. പിന്നീട് രാവിലെ 6:30 മണിയോടെ അമ്മയുടെ മുറിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. ഈയൊരു സമയത്തിനിടെ ഏക മകനായ ന്ദഹർഷ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം അമ്മ തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്.

പോലീസ് എത്തിയപ്പോൾ കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു നന്ദഹർഷൻ ഉണ്ടായിരുന്നത്. കുട്ടിയെ ഉടനെ തന്നെ നരിക്കുനി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരിച്ചിരുന്നു. അന്താരാഷ്ന്റെ അച്ഛൻ വിജീഷ് ജോലിക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. കേസിൽ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വർഷങ്ങളായി ഇവർ മാനസികയിലേക്ക് ചികിത്സ തേടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

വയനാട്ടിൽ 62 കാരനെ കടുവ കൊന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു

വയനാട്: പുൽപ്പള്ളി വണ്ടി കടവ് വനമേഖലയിൽ 62 കാരനെ കടുവ കടിച്ചു കൊന്നു.ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 65 വയസ്സായിരുന്നു. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൂമനും സഹോദരിയും ചേർന്ന് വനമേഖലയോട് ചേർന്നുള്ള പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചത്.

കാട്ടിൽ നിന്നും കുതിച്ചെത്തിയ കടുവ പെട്ടെന്ന് തന്നെ കൂമനെ കടന്നു പിടിക്കുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആയിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന സഹോദരി പറഞ്ഞത്. പിന്നീട് അവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷമാണ് വനത്തിനുള്ളിൽ ഏകദേശം കിലോമീറ്റർ ഉള്ളിൽ നിന്നും കൂമന്റെ മൃതദേഹം കണ്ടു കിട്ടിയത്.