Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Malabar Region Power Cut Alert: വൈകുന്നേരം ഏഴ് മുതൽ ആരംഭിക്കുന്ന വൈദ്യുതി തടസം രാത്രി 11 വരെ ഉണ്ടായേക്കാം. ഭാഗികമായിട്ട് വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. മലബാർ മേഖലയായ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ഭാ​ഗങ്ങളെയാണ് വൈദ്യുതി തടസം ബാധിക്കുക. ആറാം നമ്പർ ജനറേറ്ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് മലബാർ പ്രദേശങ്ങളിൽ ഇന്ന് വൈദുതി തടസമുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.

Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 09:23 PM

കോഴിക്കോട്: കുറ്റ്യാടി നിലയത്തിലെ ജനറേറ്റർ തകരാറായതിനെ തുടർന്ന് വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ വൈദ്യുതി തടസത്തിന് സാധ്യത. വൈദ്യുതി നിലയത്തിലെ ആറാം നമ്പർ ജനറേറ്ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് മലബാർ പ്രദേശങ്ങളിൽ ഇന്ന് വൈദുതി തടസമുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.

വൈകുന്നേരം ഏഴ് മുതൽ ആരംഭിക്കുന്ന വൈദ്യുതി തടസം രാത്രി 11 വരെ ഉണ്ടായേക്കാം. ഭാഗികമായിട്ട് വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. മലബാർ മേഖലയായ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ഭാ​ഗങ്ങളെയാണ് വൈദ്യുതി തടസം ബാധിക്കുക.

ALSO READ: കേരളം ചുട്ടുപൊള്ളുന്നു, വൈദ്യുതി ഉപഭോഗം റെക്കോഡിൽ, ഇനി നിയന്ത്രണത്തിലേക്കോ?

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

വൈകുന്നേരം ഏഴ് മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് വൈദ്യുതിക്ക് ഏറ്റവും കൂടുതൽ ആവശ്യകതയുള്ളത്. അതിനാൽ ഈ സമയത്ത് ഹീറ്റർ, മോട്ടോർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ തുടങ്ങിയ കൂടുതൽ വൈദ്യുതി വേണ്ട ഉപകരണങ്ങൾ കഴിവതും ഉപയോ​ഗിക്കുന്നത് കുറയ്ക്കുക. ഇത് വൈദ്യുതിയുടെ ലോഡ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് വേനൽക്കാലത്ത്.

പവർ കട്ട് തുടങ്ങുന്നതിന് മുമ്പായിട്ട് ടിവി, ഫ്രിഡ്ജ്, എസി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ സോക്കറ്റിൽ നിന്നും വേർപ്പെടുത്തുക. കാരണം പവർ കട്ടിന് ശേഷം വൈദ്യുതി പുനഃസ്ഥാപിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വോൾട്ടേജ് ഫ്ലക്ച്വേഷൻഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

വൈദ്യുതി തടസ്സം വന്നാൽ

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു