Guruvayoor Wedding: ചിങ്ങ മാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് 450ലേറെ വിവാഹങ്ങൾ

Guruvayoor Wedding Record Number:400 ൽ അധികം വിവാഹങ്ങളിലായിരുന്നു ചിങ്ങം ഒന്നിന് ഗുരുവായൂരിൽ വച്ച് നടന്നത്. ഇത്തരത്തിൽ കല്യാണങ്ങൾ റെക്കോർഡ് ഇട്ടത് 2024ൽ ആയിരുന്നു ആദ്യമായി 2002 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങളാണ് ഗുരുവായൂർ നടയിൽ വച്ച് നടന്നത്. അതേസമയം ചിങ്ങം ഒന്നിന് കല്യാണങ്ങളുടെ എണ്ണം വർദ്ധിച്ചതോടുകൂടി ഇതിനുവേണ്ടി ഒരു പുതിയ കല്യാണ മണ്ഡപം തന്നെ പണിയുവാൻ ദേവസ്വം ബോർഡ്..........

Guruvayoor Wedding: ചിങ്ങ മാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് 450ലേറെ വിവാഹങ്ങൾ

Guruvayoor Wedding

Published: 

13 Sep 2026 | 11:48 AM

ഗുരുവായൂർ: ചിങ്ങ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ നടക്കുന്നത് 450ലേറെ വിവാഹങ്ങളാണ്. രാവിലെ നാലുമണി മുതൽ ഗുരുവായൂരിൽ നിരവധി പേരാണ് വിവാഹിതരായത്. താലികെട്ടിന് 6 കല്യാണമണ്ഡപങ്ങളാണ് ഇന്ന് ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായി അല്ല ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾ റെക്കോർഡ് എണ്ണത്തിൽ എത്തുന്നത്.

ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും 400ൽ അധികം വിവാഹങ്ങളാണ് ക്ഷേത്രത്തിൽ വച്ച് നടന്നത്. അതേസമയം ഓരോ വധുവാന്മാർക്കും 10 മിനിറ്റ് വീതം സമയമാണ് താലികെട്ടാനായി അനുവദിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉഷപൂജ, പന്തിരടി പൂജാ സമയങ്ങളിൽ മാത്രം ഇടവേളകൾ ഉണ്ടാകുമെന്നാണ് സൂചന.

ALSO READ:KSEB കുളംകലക്കി മീൻ പിടിക്കുന്നു; സോളാറിന് മുൻഗണനയുള്ള ഊർജ്ജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ കല്യാണ മണ്ഡപം പണിയുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു

അതേസമയം 400 ൽ അധികം വിവാഹങ്ങളിലായിരുന്നു ചിങ്ങം ഒന്നിന് ഗുരുവായൂരിൽ വച്ച് നടന്നത്. ഇത്തരത്തിൽ കല്യാണങ്ങൾ റെക്കോർഡ് ഇട്ടത് 2024ൽ ആയിരുന്നു ആദ്യമായി 2002 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങളാണ് ഗുരുവായൂർ നടയിൽ വച്ച് നടന്നത്. അതേസമയം ചിങ്ങം ഒന്നിന് കല്യാണങ്ങളുടെ എണ്ണം വർദ്ധിച്ചതോടുകൂടി ഇതിനുവേണ്ടി ഒരു പുതിയ കല്യാണ മണ്ഡപം തന്നെ പണിയുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.

സ്ഥിരമായി ഉപയോഗിക്കുന്ന 4 മണ്ഡപങ്ങളാണ്…

മാത്രമല്ല അന്ന് തയ്യാറാക്കിയിരുന്ന മണ്ഡപം സ്ഥിരം ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചത് ചെന്നൈയിലുള്ള ഒരു ഭക്തനായിരുന്നു അഞ്ചാമത്തെ കല്യാണമണ്ഡപം ഒരുക്കിയത്. ചിങ്ങം ഒന്നിന് ആയിരുന്നു പുതിയ മണ്ഡപം സ്ഥാപിച്ചത്. നിലവിൽ സ്ഥിരമായി ഉപയോഗിക്കുന്ന 4 മണ്ഡപങ്ങളാണ് ഗുരുവായൂർ ഉണ്ടായിരുന്നത് കഴിഞ്ഞ ചിങ്ങത്തിൽ ഒന്ന് നിർമ്മിച്ചതോടുകൂടി ഇത് 5 എണ്ണം ആയി പൊതുവിൽ കല്യാണങ്ങൾ 200ലധികം കടക്കുമ്പോൾ സാധാരണയായി താൽക്കാലികമായി മറ്റൊരു മണ്ഡപം കൂടി ഗുരുവായൂർ ക്ഷേത്രത്തിൽ സജ്ജീകരിക്കുന്നത് പതിവാണ്.

ENGLISH SUMMARY

More than 450 weddings are taking place at Guruvayur today, the last Sunday of the month of Chingam. Numerous couples have tied the knot at the temple since 4:00 AM. Six wedding pavilions have been arranged at the venue for the ceremonies. This is not the first time that the number of weddings at the Guruvayur temple has reached record levels.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ