AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvonam Bumper 2025: ‘അന്ന് ബാത്ത്‌റൂമില്‍ ഇരുന്നപ്പോള്‍, ഇന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍’; ലതീഷ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ

Thiruvonam Bumper 2025 First Prize 25 Crore Selling Agent Response: ആറ്റിങ്ങൽ ഭഗവതി ഏജൻസിയില്‍ നിന്നാണ് താന്‍ ബമ്പറെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയില്‍ നിന്ന് 800 ടിക്കറ്റെടുത്തിരുന്നു. എറണാകുളം ലോട്ടറി ഓഫീസില്‍ നിന്ന് 30 ബുക്ക് എടുത്തു. ആയിരത്തോളം ബമ്പര്‍ ടിക്കറ്റ് വിറ്റെന്നും ലതീഷ്‌

Thiruvonam Bumper 2025: ‘അന്ന് ബാത്ത്‌റൂമില്‍ ഇരുന്നപ്പോള്‍, ഇന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍’; ലതീഷ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ
ലതീഷ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 04 Oct 2025 16:31 PM

താന്‍ വിറ്റ തിരുവോണം ബമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ലോട്ടറി ഏജന്റ് ലതീഷ്. ആരാണ് സമ്മാനര്‍ഹമായ ടിക്കറ്റെടുത്തത് ഓര്‍മയില്ലെന്ന് നെട്ടൂരിലെ ലോട്ടറി ഏജന്റായ ലതീഷ് വ്യക്തമാക്കി. ആറ്റിങ്ങൽ ഭഗവതി ഏജൻസിയില്‍ നിന്നാണ് താന്‍ ബമ്പറെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയില്‍ നിന്ന് 800 ടിക്കറ്റെടുത്തിരുന്നു. എറണാകുളം ലോട്ടറി ഓഫീസില്‍ നിന്ന് 30 ബുക്ക് എടുത്തു. ആയിരത്തോളം ബമ്പര്‍ ടിക്കറ്റ് വിറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കൊല്ലം മുമ്പാണ് ലോട്ടറി വില്‍പന ഇവിടെ ആരംഭിച്ചത്.  മൂന്ന് മാസം മുമ്പ് ഒരു കോടി രൂപ ഒന്നാം സമ്മാനം ഇവിടെ അടിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം അടിച്ച ആള്‍ ഇപ്പോഴും ഒളിവിലാണ്.  ആ  ടിക്കറ്റും ഭഗവതിയില്‍ നിന്നാണ് എടുത്തത്. അവിടെ നിന്ന് ടിക്കറ്റെടുത്തതിന്റെ പിറ്റേ ദിവസം തന്നെ അടിച്ചു. അന്ന് വീട്ടില്‍ ബാത്ത്‌റൂമില്‍ ഇരിക്കുമ്പോഴാണ് ഭഗവതി ഏജൻസിയില്‍ നിന്ന് കോള്‍ വന്നത്. താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞപ്പോള്‍ അന്ന് അതിശയിച്ചുപോയിരുന്നു.

Also Read: Onam Bumper Result 2025 Live: ഭാഗ്യവാനെ കിട്ടി! ഓണം ബമ്പര്‍ 25 കോടി നേടിയത് ഈ നമ്പര്‍

ഇത്തവണ ഭക്ഷണം കഴിച്ചിട്ട് തിരിച്ചുവന്നപ്പോഴാണ് കോള്‍ വന്നത്. കോള്‍ വന്നപ്പോള്‍ ഒന്നാം സമ്മാനം കിട്ടിക്കാണുമോ എന്ന് ചിന്തിച്ചു. ഇവിടത്തുകാര്‍ക്ക് ഒന്നാം സമ്മാനം അടിക്കണമെന്നാണ് ആഗ്രഹം. കരച്ചില്‍ വരുന്ന അവസ്ഥയിലാണ്. നെട്ടൂരുള്ളവര്‍ക്കായിരിക്കണം ടിക്കറ്റടിച്ചത്. 25 കോടി ആര്‍ക്ക് കിട്ടിയാലും സന്തോഷമേയുള്ളൂ. താന്‍ വിറ്റ ബമ്പറില്‍ ഒരെണ്ണം പോലും തനിക്ക് എടുക്കാന്‍ സാധിച്ചില്ല. അതിന് മുമ്പേ വിറ്റുതീര്‍ന്നു. നാട്ടുകാരുടെ കഴിവ് കൊണ്ടാണ് തന്റെ കട നിലനില്‍ക്കുന്നതെന്നും ലതീഷ് പറഞ്ഞു. 2.5 കോടിയോളം രൂപ ലതീഷിന് കമ്മീഷനായി ലഭിക്കും.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)