Onam Bumper 2025: ഓണം ബമ്പറില്‍ ലാഭം കേന്ദ്രത്തിന്; ജിഎസ്ടിയായി മാത്രം കിട്ടിയത് 82.3 കോടി
Onam Bumper GST Amount: ഏജന്റുമാര്‍ക്ക് ഡിസ്‌കൗണ്ടായി 88 രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓണം ബമ്പര്‍ ടിക്കറ്റിന് മാത്രം ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 6.60 കോടി രൂപയാണ് ഡിസ്‌കൗണ്ടായി സര്‍ക്കാര്‍ നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ 2025 ലോട്ടറിയില്‍ നേട്ടം കൊയ്ത് കേന്ദ്രസര്‍ക്കാര്‍. ഓണം ബമ്പര്‍ വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാരിന് ജിഎസ്ടി ഇനത്തില്‍ മാത്രം ലഭിച്ചത് 82.5 കോടി രൂപ. ഒരു ടിക്കറ്റില്‍ നിന്ന് 109.38 രൂപയാണ് ജിഎസ്ടിയായി കേന്ദ്രം ഈടാക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇത്തവണ വിപണിയിലെത്തിച്ചത്.
ഒരു ടിക്കറ്റില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് 302 രൂപയാണ്. 500 രൂപ വിലയുള്ള ടിക്കറ്റുകള്‍ വഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് ആകെ 226.5 കോടി രൂപ. ഈ തുകയില്‍ നിന്നാണ് സമ്മാനവും നല്‍കേണ്ടത്. കൂടാതെ ക്ഷേമനിധി ബോര്‍ഡ്, കാരുണ്യ ചികിത്സാ പദ്ധതി, പരസ്യം, പ്രചാരണം എന്നിവയ്ക്കുള്ള തുകയും സര്‍ക്കാര്‍ കണ്ടെത്തണം.
ഏജന്റുമാര്‍ക്ക് ഡിസ്‌കൗണ്ടായി 88 രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓണം ബമ്പര്‍ ടിക്കറ്റിന് മാത്രം ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 6.60 കോടി രൂപയാണ് ഡിസ്‌കൗണ്ടായി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ സമ്മാനത്തുകയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 30 ശതമാനം ആദായനികുതി ഈടാക്കും. ഈ തുക സംസ്ഥാന സര്‍ക്കാരുമായി പങ്കുവെക്കേണ്ടതില്ല.




ഓണം ബമ്പര്‍ സമ്മാന ഘടന
ഒന്നാം സമ്മാനം- 25 കോടി രൂപ
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ
രണ്ടാം സമ്മാനം- ഒരുകോടി രൂപ
മൂന്നാം സമ്മാനം – 50 ലക്ഷം രൂപ
നാലാം സമ്മാനം – 5 ലക്ഷം രൂപ
Also Read: Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്; പണം കൃത്യമായി കൈകാര്യം ചെയ്യാം
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
ആറാം സമ്മാനം- 5000 രൂപ
ഏഴാം സമ്മാനം- 2000 രൂപ
എട്ടാം സമ്മാനം – 1000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)