AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025 ticket: എന്റെ പൊന്നോ കേരളം മുഴുവൻ കറങ്ങിയതാണോ ഈ 25 കോടിയുടെ ടിക്കറ്റ്… ഓണം ബമ്പറിന്റെ റൂട്ട്മാപ്പ്

25 Crore Ticket TH 577825  Travel in Kerala: കഴിഞ്ഞ വർഷം 50 ലക്ഷം അടിച്ച ഭഗവതി ലോട്ടറീസിൽ നിന്ന് ലോട്ടറി വാങ്ങിച്ച് വിൽപ്പന നടത്തുന്ന ഏജന്റ് കാളിരാജിന് ഇത്തവണയും 50 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചു.

Onam Bumper 2025 ticket: എന്റെ പൊന്നോ കേരളം മുഴുവൻ കറങ്ങിയതാണോ ഈ 25 കോടിയുടെ ടിക്കറ്റ്… ഓണം ബമ്പറിന്റെ റൂട്ട്മാപ്പ്
Onam Bumper 2025Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 04 Oct 2025 14:43 PM

പാലക്കാട്: സംസ്ഥാനത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ 25 കോടി രൂപയുടെ തിരുവോണം ബമ്പർ സമ്മാനജേതാവിനെ കണ്ടെത്തി. ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത് പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ വലിയ സമ്മാനത്തുക നേടിയ ഭാഗ്യശാലി ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതരും പൊതുജനവും.

Also read – ഭാഗ്യവാനെ കിട്ടി! ഓണം ബമ്പര്‍ 25 കോടി നേടിയത് ഈ നമ്പര്‍

വിൽപ്പന ശൃംഖലയുടെ വിവരങ്ങൾ പ്രകാരം, ഈ ടിക്കറ്റ് ആദ്യം എത്തിയത് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസീസ് ഉടമ തങ്കരാജന്റെ കൈവശമാണ്. അവിടെനിന്ന് ടിക്കറ്റ് വാങ്ങി കൊച്ചി നെട്ടൂരിലെ ലതീഷ് എന്ന സബ് ഏജന്റാണ് വിറ്റത്. ഈ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അർഹമായത്. നെട്ടൂരിൽ ടിക്കറ്റ് വിറ്റ ലതീഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അദ്ദേഹം മരട് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങി വിൽപ്പന നടത്തുന്ന ഏജന്റാണ് ലതീഷ് എന്ന് ഭഗവതി ലോട്ടറി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

 

50 ലക്ഷം കഴിഞ്ഞ വർഷത്തെ വിജയിക്കു തന്നെ…

 

ഇത്തവണത്തെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH577825 എന്ന ടിക്കറ്റിനാണ്. ഒരു രസകരമായ യാദൃശ്ചികം കൂടി ഇത്തവണ സംഭവിച്ചു, കഴിഞ്ഞ വർഷം 50 ലക്ഷം അടിച്ച ഭഗവതി ലോട്ടറീസിൽ നിന്ന് ലോട്ടറി വാങ്ങിച്ച് വിൽപ്പന നടത്തുന്ന ഏജന്റ് കാളിരാജിന് ഇത്തവണയും 50 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചു.

സംസ്ഥാനത്ത് ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. വിറ്റ ടിക്കറ്റുകളുടെ എണ്ണത്തിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. പാലക്കാട് മാത്രം 14.07 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 9.37 ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ല വിൽപ്പനയിൽ രണ്ടാം സ്ഥാനത്തും, 8.75 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തും എത്തി.