താരങ്ങളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറി? ഡോളര്‍ പ്രതിഫലം! ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ്‌

Photographer Arrested in Kerala for Helping Bishnoi Gang: ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ സഹായി ഗുരുമൂര്‍ത്തി ഫോട്ടോഗ്രാഫറാണെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ബോളിവുഡ് താരങ്ങള്‍ സഞ്ചരിക്കുന്ന വഴികളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറിയിരുന്നു. കൂടാതെ മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രവും ഇയാള്‍ കൈമാറി. താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും സംശയിക്കുന്നു.

താരങ്ങളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറി? ഡോളര്‍ പ്രതിഫലം! ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

14 Nov 2026 | 02:57 PM

തൃശൂര്‍: കേരളത്തില്‍ പിടിയിലായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ സഹായി ഗുരുമൂര്‍ത്തി (27) ഫോട്ടോഗ്രാഫറാണെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ബോളിവുഡ് താരങ്ങള്‍ സഞ്ചരിക്കുന്ന വഴികളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറിയിരുന്നു. കൂടാതെ മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രവും ഇയാള്‍ കൈമാറി. താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും സംശയിക്കുന്നു. ചിത്രങ്ങള്‍ കൈമാറുന്നതിന് ഡോളറായിരുന്നു ബിഷ്‌ണോയ് സംഘം ഇയാള്‍ക്ക് നല്‍കിയ പ്രതിഫലം. ഭാര്യയുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പ്രതിഫലതുക മാറ്റിയിരുന്നത്. ഗുരുമൂര്‍ത്തിയുമായി തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് ആരംഭിച്ചു.

ഒറ്റപ്പാലത്തുനിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. ബോളിവുഡ് താരങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഗുരുമൂര്‍ത്തിയുമായി ഇയാളുടെ ഉദുമല്‍പേട്ടിലുള്ള ഭാര്യാവീട്ടില്‍ തൃശൂര്‍ പൊലീസ് എത്തിയിരുന്നു. ഗുരുമൂര്‍ത്തി എന്തെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി തെളിവ് ലഭിച്ചിട്ടില്ല.

എല്ലാം ടെലിഗ്രാംവഴി

ടെലിഗ്രാം വഴിയാണ് ഇയാള്‍ ബിഷ്‌ണോയ് ഗ്യാങുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതെന്നാണ് കണ്ടെത്തല്‍. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ നേരത്തെ യുഎപിഎ ചുമത്തി റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കേസ് എന്‍ഐഎയ്ക്ക് കൈമാറും.

Also Read: Nedumangad Doctor Arrest: ആശുപത്രിയ്ക്കുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമം; നെടുമങ്ങാട് സീനിയർ ഡോക്ടർ അറസ്റ്റിൽ

തിരുനെല്‍വേലി സ്വദേശിയാണെങ്കിലും ഇയാള്‍ ഏറെനാള്‍ മുംബൈയിലായിരുന്നു താമസം. ഹോട്ടലില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ബിഷ്‌ണോയ് സംഘവുമായി ബന്ധപ്പെടുന്നത്. ബിഷ്‌ണോയ് സംഘത്തിന് ചിത്രങ്ങള്‍ കൈമാറിയതിന് ലഭിച്ച പ്രതിഫലം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന വിവരം ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അന്വേഷണസംഘത്തിന് വ്യക്തമായി.

പാല്‍ക്കടയില്‍ ജോലി

നാല് മാസത്തോളമായി ഒറ്റപ്പാലത്തെ പാല്‍ക്കടയിലെ ജീവനക്കാരനായിരുന്നു ഗുരുമൂര്‍ത്തി. ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഒരാള്‍ ഒറ്റപ്പാലം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പൊലീസിന് വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ എസിപി ടിആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഗുരുമൂര്‍ത്തി പിടിയിലായത്.

ഗുരുമൂര്‍ത്തിയുടെ കൂടുതല്‍ ബന്ധങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇയാളുടെ കസ്റ്റഡി കാലാവധി പൊലീസ് നീട്ടി ചോദിച്ചേക്കും. നേരത്തെ നവി മുംബൈയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയതിന് ശേഷമാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം.

English Summary

Kerala Police arrested a photographer named Gurumurthy for links to the Lawrence Bishnoi gang. He allegedly tracked the daily travel routes of prominent Bollywood stars. Police are currently conducting evidence collection with the accused to uncover further details.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്