Lemon Price: ‘ചെറു’നാരങ്ങ അല്ല, വിലയിൽ വലുതാ….വൻ കുതിപ്പ്

Lemon Prices Hike in Kerala: ഡിമാൻഡ് കൂടിയതും വരവ് കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണമായത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നാരങ്ങ വരവ് കുറഞ്ഞത് വിലയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂട് കാരണം ഉൽപാദനം കുറഞ്ഞതും നാരങ്ങവെള്ളത്തിന്റെ ആവശ്യക്കാർ കൂടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Lemon Price: ചെറുനാരങ്ങ അല്ല, വിലയിൽ വലുതാ....വൻ കുതിപ്പ്

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 20 Apr 2026 | 09:34 PM

വേനൽച്ചൂട് കടുത്തതോടെ ചെറുനാരങ്ങ വില ഉയരുന്നു. സംസ്ഥാനത്തെ റീട്ടെയ്ൽ വിപണികളിൽ വില കിലോയ്ക്ക് 160 രൂപ മുതൽ 200 രൂപ വരെയായി വർദ്ധിച്ചു. രണ്ടരകിലോ ചെറുനാരങ്ങ 100 രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് ഇപ്പോൾ അരക്കിലോയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു വില. ഏപ്രിൽ 14ന് 180 രൂപയായിരുന്നു വിലയെങ്കിൽ 5 ദിവസം പിന്നിടുമ്പോൾ 200 രൂപയിലെത്തി.

ചെറുനാരങ്ങയുടെ ഡിമാൻഡ് കൂടിയതും വരവ് കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണമായത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും നാരങ്ങ വരവ് കുറഞ്ഞത് വിലയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂട് കാരണം ഉൽപാദനം കുറഞ്ഞതും നാരങ്ങവെള്ളത്തിന്റെ ആവശ്യക്കാർ കൂടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

ALSO READ: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

നാരങ്ങാവെള്ളം വില കൂടും

ചെറുനാരങ്ങ വില കൂടിയതോടെ നാരങ്ങാവെള്ളം, സോഡാ സർബത്ത് എന്നിവയുടെ വിലയും പലയിടങ്ങളിലും വർദ്ധിച്ചിട്ടുണ്ട്. പലയിടത്തും നാരങ്ങാ വെള്ളത്തിന് 25 രൂപയപം സോഡാ നാരങ്ങയ്ക്ക് 30 രൂപയ്ക്ക് മുകളിലും നൽകേണ്ട അവസ്ഥയാണ്. വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ ലോഡുകൾ എത്തിയാൽ മാത്രമേ വില കുറയാൻ സാധ്യതയുള്ളൂ.

നാരങ്ങയ്ക്ക് പുറമെ പച്ചക്കറി വിലയും കൂടുന്നുണ്ട്. പച്ചമുളക്, വെണ്ടയ്ക്ക എന്നിവയ്ക്ക് കിലോയ്ക്ക് 20 രൂപയോളം വർദ്ധിച്ചതായാണ് വിവരം. തണ്ണിമത്തനും ഡിമാൻഡിനനുസരിച്ച് വില ഉയരുന്നുണ്ട്. കാലാവസ്ഥ വില്ലനായതോടെ അയൽസംസ്ഥാനങ്ങളിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിപണിയിലെ കുതിപ്പിന് കാരണം.

ചെറുനാരങ്ങയുടെ ഉത്പാദകർ

രാജ്യത്തെ ഏറ്റവും വലിയ ചെറുനാരങ്ങ ഉത്പാദകർ ആന്ധ്രയിലാണ് ഏതാണ്ട് 1.1 ലക്ഷം ഏക്കറിലാണ് ആന്ധ്രയിലെ ചെറുനാരങ്ങ കൃഷി. ആന്ധ്ര കൂടാതെ, മഹാരാഷ്ട്രയും, കർണ്ണാടകവും, മധ്യപ്രദേശും നാരങ്ങ കൃഷി ചെയ്യുന്നുണ്ട്. 10 ലക്ഷം ടണ്ണിന് മുകളിലാണ് ആന്ധ്രയുടെ ഉത്പാദനം, ഏതാണ്ട് അത്രയും ടൺ ഉത്പാദനമാണ് ഗുജറാത്തിലും നടക്കുന്നത്.  3.46 ലക്ഷം ടൺ ഉത്പാദിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മറ്റ് സംസ്ഥാനങ്ങൾ ഇതിലും കുറവാണ്. ആന്ധ്രയിലെ ഏലൂരുവാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ നാരങ്ങ വിപണി. ആഗോള തലത്തിൽ നോക്കിയാൽ ഏറ്റവും കൂടുതൽ നാരങ്ങ കയറ്റുമതി ചെയ്യുന്നത് സ്പെയിൻ ആണ്. ഇറക്കുമതി ചെയ്യുന്നവരിൽ റഷ്യയും, ഫ്രാൻസും, നെതർലൻ്റുമെല്ലാം ഉൾപ്പെടുന്നു.

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ