AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Zoo: തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് ചാടിപ്പോയി

Thiruvananthapuram Zoo: 37 വയസ്സ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെ തുടരുകയാണെന്നും മൃഗശാല അധികൃതർ അറിയിച്ചു...

Thiruvananthapuram Zoo: തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് ചാടിപ്പോയി
Thiruvananthapuram ZooImage Credit source: Social Media
Ashli C
Ashli C | Published: 30 Dec 2025 | 12:17 PM

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. എന്നാൽ പ്രദേശം വിട്ടു പുറത്തു പോയിട്ടില്ല എന്നാണ് റിപ്പോർട്ട്. കോമ്പൗണ്ടിനുള്ളിൽ തന്നെ ഉണ്ടെന്നും തിരികെ കയറും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അധികൃതർ അറിയിച്ചു. കുരങ്ങ് പുറത്തുചാടിയതോടെ മൃഗശാലയിലേക്കുള്ള ടിക്കറ്റ് കൗണ്ടർ താൽക്കാലികമായി അടച്ചു.

37 വയസ്സ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെ തുടരുകയാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. മൃഗശാലയിൽ ആകെ 6 സിംഹവാലൻ കുരങ്ങുകളാണ് ഉള്ളത്.

മൂന്ന് ആൺകുരങ്ങും മൂന്ന് പെൺകുരങ്ങുമാണ് മൃഗശാലയിൽ ഉള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ചു വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്. മുൻപ് ഇത്തരത്തിൽ മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങും ചാടി പോയിരുന്നു.