Local Holiday: ഏപ്രിൽ 16 ന് ഇവർക്കെല്ലാം അവധിയുണ്ടേ… പൊതുപരീക്ഷകൾക്കും സർക്കാർ പരിപാടികൾക്കും മാറ്റമുണ്ടോ?

Local Holiday Declared for Kollam Corporation : നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മറ്റ് മാറ്റമില്ലാത്ത സർക്കാർ പരിപാടികൾക്കും ഈ അവധി ബാധകമല്ല. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ കൊല്ലം പൂരത്തിന് വിപുലമായ ഒരുക്കങ്ങളാണ് ആശ്രാമം മൈതാനത്ത് നടക്കുന്നത്. കുടമാറ്റം, മേളം, വെടിക്കെട്ട് എന്നിവ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Local Holiday: ഏപ്രിൽ 16 ന് ഇവർക്കെല്ലാം അവധിയുണ്ടേ... പൊതുപരീക്ഷകൾക്കും സർക്കാർ പരിപാടികൾക്കും മാറ്റമുണ്ടോ?

Public Holiday

Published: 

02 Apr 2026 | 08:47 PM

കൊല്ലം: ചരിത്രപ്രസിദ്ധമായ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 16-ന് കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് അവധി ബാധകമാകുകയെന്ന് ജില്ലാ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മറ്റ് മാറ്റമില്ലാത്ത സർക്കാർ പരിപാടികൾക്കും ഈ അവധി ബാധകമല്ല. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ കൊല്ലം പൂരത്തിന് വിപുലമായ ഒരുക്കങ്ങളാണ് ആശ്രാമം മൈതാനത്ത് നടക്കുന്നത്. കുടമാറ്റം, മേളം, വെടിക്കെട്ട് എന്നിവ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ദക്ഷിണ കേരളത്തിലെ തൃശ്ശൂർ പൂരം എന്നറിയപ്പെടുന്ന കൊല്ലം പൂരത്തിന്റെ പ്രധാന വേദിയാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിലെ പൂരം ആചാരപ്പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്