AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Ghee Scam: നഷ്ടം 17.14 ലക്ഷം രൂപ! ശബരിമല നെയ്യ് വില്പന ക്രമക്കേടിൽ വിജിലൻസ് റിപ്പോർട്ട്

Sabarimala Ghee Scam Vigilance report: മാത്രമല്ല ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.ജീവനക്കാർക്ക് സംഭവിച്ച ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമാണെന്ന് വിജിലൻസ് പറയുന്നു. ഉത്പാദനം മുതൽ വിൽപ്പന വരെ വിവിധ ഘട്ടങ്ങളിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്.......

Sabarimala Ghee Scam: നഷ്ടം 17.14 ലക്ഷം രൂപ! ശബരിമല നെയ്യ് വില്പന ക്രമക്കേടിൽ വിജിലൻസ് റിപ്പോർട്ട്
SabarimalaImage Credit source: PTI Photos
Ashli C
Ashli C | Published: 24 Sep 2026 | 02:50 PM

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വില്പന ക്രമക്കേടിൽ ദേവസ്വം ബോർഡിന് നഷ്ടം 17.14 ലക്ഷം രൂപ എന്ന് വിജിലൻസ് റിപ്പോർട്ട്. നഷ്ടത്തിന് കാരണമായത് ജീവനക്കാരുടെ അശ്രദ്ധയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. 2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള വില്പനയിലാണ് നഷ്ടം സംഭവിച്ചത്. എന്നാൽ ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതിന് തെളിവുകൾ ലഭിച്ചിട്ടില്ല.

നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം…

മാത്രമല്ല ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.ജീവനക്കാർക്ക് സംഭവിച്ച ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമാണെന്ന് വിജിലൻസ് പറയുന്നു. ഉത്പാദനം മുതൽ വിൽപ്പന വരെ വിവിധ ഘട്ടങ്ങളിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന് അച്ചടക്കനടപടി സ്വീകരിക്കാൻ സാധിക്കുമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ALSO READ:ഇൻകം ടാക്സ് കുരുക്കിട്ടു, ഇവർക്ക് റേഷൻ കാർഡ് മാറും!

നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം, ഡിജിറ്റൽ ഫ്ലോമീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കുക, എല്ലാ കൗണ്ടറിലും ഹൈ ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കുക തുടങ്ങീ വീഴ്ചകൾ ഒഴിവാക്കുന്നതിനായി ഇത്തരം നിർദ്ദേശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ഇവയെല്ലാം കോടതി അംഗീകരിച്ചതായാണ് റിപ്പോർട്ട്.അതേസമയം 16 ലക്ഷം രൂപയുടെ നെയ്യിന്റെ പാക്കറ്റ് കാണാനില്ലെന്നാണ് കണ്ടെത്തിയത്. പതിനാറായിരം പാക്കറ്റ് നെയ്യ് കൗണ്ടറിൽ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു. വില്പനയ്ക്ക് വേണ്ടി എത്തിച്ച നെയ്യിന്റെ കണക്കിലും തിരികെ അടച്ച പണത്തിലും ഉണ്ടായ വ്യത്യാസമാണ് തട്ടിപ്പ് പുറത്തെത്താൻ കാരണമായത്. ഇതിന് പിന്നാലെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർത്ഥാടകരാണ് ആടിയശിഷ്ടം നെയ്യ് വാങ്ങിക്കുന്നത്.

100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം വിൽപ്പന നടത്തുക. 100 രൂപയാണ് ഒരു പാക്കറ്റിന്റെ വില. ക്ഷേത്രം സ്പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങിയാണ് വിൽപ്പനയ്ക്ക് വേണ്ടി കൗണ്ടറിലേക്ക് എത്തിക്കുക. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക ദേവസ്വം അക്കൗണ്ടിൽ അടക്കാത്തതിനെത്തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് നെയ്യിൽ ഉണ്ടായ ഈ തട്ടിപ്പ് പുറത്തുവന്നത്.

ENGLISH SUMMARY

A Vigilance report states that the Devaswom Board incurred a loss of ₹17.14 lakh due to irregularities in the sale of Aadiyashishtam ghee (ghee remaining after the ritualistic anointing of the deity) at Sabarimala. The investigation found that employee negligence was the cause of the loss. The High Court has granted permission to initiate further action based on the Vigilance report. The loss occurred during sales conducted between November 16 and December 27, 2025.

Follow Us