LPG issue School Mid day meal: സ്കൂളിൽ ഉച്ചഭക്ഷണം മുടങ്ങുമോ? ആശങ്ക വേണ്ട പുതിയ മാർ​ഗം സ്വീകരിച്ച് അധികൃതർ

Schools and Kochi’s Samridhi Shift to Firewood: നിലവിൽ ലൈവ് വിഭവങ്ങളുടെ പാചകം ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ തടസ്സം സംസ്ഥാനത്തെ പൊതു ഭക്ഷണ സംവിധാനങ്ങളെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കങ്ങൾ.

LPG issue School Mid day meal: സ്കൂളിൽ ഉച്ചഭക്ഷണം മുടങ്ങുമോ? ആശങ്ക വേണ്ട പുതിയ മാർ​ഗം സ്വീകരിച്ച് അധികൃതർ

LPG Shortage in Kerala

Published: 

12 Mar 2026 | 02:35 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണത്തിൽ നേരിടുന്ന രൂക്ഷമായ ദൗർലഭ്യം പരിഗണിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിറകടുപ്പുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടാതിരിക്കാനുള്ള ബദൽ സംവിധാനം എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഈ താൽക്കാലിക ക്രമീകരണത്തിന് ഉത്തരവിട്ടത്. സ്കൂളുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കരുതെന്ന മുൻപത്തെ കർശന നിർദ്ദേശത്തിനാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

പാചകവാതകം ലഭ്യമല്ലാത്ത സ്കൂളുകളിൽ മാത്രമേ വിറകടുപ്പ് ഉപയോഗിക്കാവൂ. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിറകടുപ്പുകളുടെ ഉപയോഗം നിർത്തലാക്കണം. നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി സ്കൂളുകളിലെത്തിക്കാൻ നൂൺ മീൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

കൊച്ചി ‘സമൃദ്ധി’ ഹോട്ടലിലും മാറ്റം

പാചകവാതക പ്രതിസന്ധി കൊച്ചിയിലെ പ്രശസ്തമായ ജനകീയ ഭക്ഷണശാല സമൃദ്ധിയെയും ബാധിച്ചു. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇവിടെയും പാചകം വിറകടുപ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനം നിലയ്ക്കാതിരിക്കാനാണ് വിറകടുപ്പുകളെ ആശ്രയിക്കുന്നത്.

ALSO READ: വിറക് ഡിപ്പോകൾ, റെയിൽവേയിൽ ഇൻഡക്ഷൻ സ്റ്റൗ… എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങളുമായി അധികൃതർ

നിലവിൽ ലൈവ് വിഭവങ്ങളുടെ പാചകം ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ തടസ്സം സംസ്ഥാനത്തെ പൊതു ഭക്ഷണ സംവിധാനങ്ങളെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കങ്ങൾ.

Follow Us
Related Stories
Kerala Lottery Result Today: ഇതാ ഇന്നത്തെ കോടിപതി ഇവിടുണ്ട്, കേരളാ ലോട്ടറിഫലം എത്തി
Kerala Weather Update: സൂര്യൻ കലിപ്പിൽ! കേരളം ചുട്ടുപൊള്ളുന്നു; ഉടനെങ്ങും മഴയില്ല, കാലാവസ്ഥ ഇങ്ങനെ
G Sudhakaran: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റ്, ഒരിക്കലും പാർട്ടിയെ തള്ളിപ്പറയില്ലെന്ന് ജി സുദാകരൻ
Vellappally Natesan: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
Kadakam Palli Surendran: ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം
Kerala Weather Update: ഏട്ട് ജില്ലകൾ ചുട്ടുപൊള്ളും, മഴ ഇവിടങ്ങളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
തക്കാളി കൃഷി എളുപ്പത്തിൽ ചെയ്യാം, ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി