Mahakumbh Mela Viral Girl Marriage Controversy : കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായം 16 മാത്രം, ഭർത്താവിനെതിരെ പോക്സോ കേസ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

Viral Kumbh Mela Girl Wedding Controversy And Case : കേരളത്തിലേക്ക് ഒളിച്ചോടിയെത്തിയാണ് ഇരുവരും വിവാഹിതരായത്. അതേസമയം ഇവർ വിവാഹത്തിനായി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇരുവരുടെയും വിവാഹം കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. വിവാഹിതരായ ഇവർക്ക് സിപിഎം നേതാക്കൾ നേരിട്ട് ആശംസകൾ അറിയിച്ചിരുന്നു.

Mahakumbh Mela Viral Girl Marriage Controversy : കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായം 16 മാത്രം, ഭർത്താവിനെതിരെ പോക്സോ കേസ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

വൈറൽ പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാൻ

Updated On: 

10 Apr 2026 | 04:56 PM

ന്യൂ ഡൽഹി : കേരളത്തിലേക്ക് ഒളിച്ചോടിയെത്തി വിവാഹിതയായ കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തി. ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ (എൻസിഎസ്ടി) അന്വേഷണത്തിലാണ് വൈറൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത്. കമ്മീഷൻ്റെ നിർദേശത്തെ തുടർന്ന് മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകായായിരുന്നു.

ഈ കഴിഞ്ഞ മാർച്ച് 11നായിരുന്നു വൈറൽ താരം കാമുകനൊപ്പം കേരളത്തിലേക്ക് ഒളിച്ചോടിയെത്തി വിവാഹിതരായത്. മഹേശ്വരിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. 2026 മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമെ ആയിട്ടുള്ളൂ എന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ അന്തർ സിങ് ആര്യയുടെ റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശിലെ പർധി ഗോത്രത്തിൽ പെട്ടതാണ് പെൺകുട്ടി. കഴിഞ്ഞ വർഷം ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ വെച്ച് നടന്ന മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെയാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ : Sreenandha Missing Case: കുട്ടി അവിടേക്ക് എത്തില്ലെന്ന് ബന്ധുക്കൾ, ശ്രീന്ദയുടെ മരണത്തിൽ ദുരൂഹത?

കൂടാതെ വിവാഹത്തിനായി പെൺകുട്ടിയും കാമുകനും ചേർന്ന് വ്യാജ സർട്ടിഫിക്കേറ്റുകളാണ് സമർപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഇരുവരുടെയും വിവാഹ രജിസ്ട്രേഷൻ റദ്ദാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. കേരളത്തിലാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആധാർ രേഖ ക്ഷേത്രത്തിൽ സമർപ്പിച്ചാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. പോക്സോ കേസിന് പുറമെ വ്യാജ രേഖ ചമച്ചതിനും പെൺകുട്ടിയെ തട്ടികൊണ്ടു പോയതിനും ഭാരതീയ ന്യായ സഹിത. എസ് സി/ എസ്ടി ആക്ട് പ്രകാരവും ഫർമാൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേരളത്തിൻ്റെയും മധ്യ പ്രദേശിൻ്റെയും ഡിജിപിമാർക്ക് എൻസിഎസ്ടി സമൻസ് അയിച്ചിട്ടുണ്ട്. ഇരുവരും നേരിട്ട് ഏപ്രിൽ 22ന് ഡൽഹി ഹാജരാകണം. കേസിൽ കൂടുതൽ നിരീക്ഷണം വേണമെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വൈറൽ പെൺകുട്ടിയെ കാമുൻ ഫർമാൻ ഖാൻ താലി ചാർത്തിയത്. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രാജ്യസഭ എംപി എ എ റഹീം ഉൾപ്പെടെയുള്ളവരെത്തി ഇരുവരുടെ വിവാഹത്തിന് മുൻകൈയ്യെടുക്കുകയും ചെയ്തിരുന്നു.

Follow Us
പനീർ നല്ലതാണ്.. പക്ഷെ നിങ്ങൾക്കു കഴിക്കാമോ?
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ചക്ക മൂത്തോ എന്ന് എങ്ങനെ അറിയാം?
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?