AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sreenandha Missing Case: കുട്ടി അവിടേക്ക് എത്തില്ലെന്ന് ബന്ധുക്കൾ, ശ്രീന്ദയുടെ മരണത്തിൽ ദുരൂഹത?

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നും കർണ്ണാടകയിലേക്ക് വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ.  1500 അടി താഴ്ചയിൽ മാണിക്യധാര വാട്ടർ ഫാൾസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.  ചൊവ്വാഴ്ചയാണ് ശ്രീനന്ദയെ കാണാതായത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പമായിരുന്നു ശ്രീനന്ദ ഉണ്ടായിരുന്നത്. എന്നാൽ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ ഐസ്ക്രീം വാങ്ങാൻ പോയി തിരികെ വന്ന 10 മിനിട്ടിൽ കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് വിവരം.

Sreenandha Missing Case: കുട്ടി അവിടേക്ക് എത്തില്ലെന്ന് ബന്ധുക്കൾ, ശ്രീന്ദയുടെ മരണത്തിൽ ദുരൂഹത?
ശ്രീനന്ദImage Credit source: Special Arrangement
Arun Nair
Arun Nair | Updated On: 25 Apr 2026 | 04:51 PM

ചിക്കമംഗളൂർ: കർണ്ണാടകത്തിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കേസിൽ ദുരൂഹതകളും ഏറുന്നു. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നും കർണ്ണാടകയിലേക്ക് വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. കഴിഞ്ഞ് നാല് ദിവസമായി ഇവിടെ കുട്ടിക്കായി തിരച്ചിൽ തുടരുകയായിരുന്നു. പോലീസും, ഫയർഫോഴ്സും അടക്കമുള്ള സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയിൽ മാണിക്യധാര വാട്ടർ ഫാൾസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടി ഒരിക്കലും അവിടേക്ക് വീഴാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ചിക്ക മംഗളൂരുവിൽ നിന്നും 33 കിലോ മീറ്റർ അകലെയാണ് മാണിക്യധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് വളരെ പവിത്രമായ വെള്ളച്ചാട്ടമായാണ് കരുതുന്നത്.

ചൊവ്വാഴ്ചയാണ് ശ്രീനന്ദയെ

ചൊവ്വാഴ്ചയാണ് ശ്രീനന്ദയെ കാണാതായത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പമായിരുന്നു ശ്രീനന്ദ ഉണ്ടായിരുന്നത്. എന്നാൽ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ ഐസ്ക്രീം വാങ്ങാൻ പോയി തിരികെ വന്ന 10 മിനിട്ടിൽ കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് ബന്ധുക്കൾ പോലീസ് പരാതി നൽകുകയായിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ചന്ദ്രദ്രോണ പർവതനിരയുടെ ഭാഗമാണ് മാണിക്യധാര വെള്ളച്ചാട്ടം.പുൽമേടുകളും ചരിവുകളും നിറഞ്ഞ പ്രദേശമാണിത്.

 ALSO READ: മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി, തിരച്ചിൽ തുടരുന്നു

പോസ്റ്റ് കാണാം

അവസാന മണിക്കൂറുകളിൽ

കുട്ടിയുടെ അവസാന മണിക്കൂറുകളിലെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിരിച്ച് കളിച്ച് ബന്ധുക്കൾക്കൊപ്പം സംസാരിച്ചിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഷോക്കിലാണ് പ്രിയപ്പെട്ടവർ എല്ലാവരും. എന്നാൽ കുട്ടിയുടേതെന്ന് പ്രചരിക്കുന്ന വീഡിയോ മരണത്തിന് തൊട്ട് മുൻപുള്ളതല്ലെന്നും കുറച്ച് മണിക്കൂറുകൾക്ക് മുൻപ് എടുത്തതാണെന്നും കാണിച്ച് ബന്ധുക്കളും എത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

 

Follow Us