മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
വാച്ച് മോഷ്ടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്.കേസിൽ പ്രതിയായവരുടെ മകൻ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.തുടർന്ന് പിഡബ്ല്യുസി ഇടപെട്ടതിനുശേഷമാണ് പോലീസ് കേസെടുക്കാൻ പോലും തയ്യാറായത് അതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമവും പ്രതികൾ നടത്തിയിരുന്നതാണ് സൂചന..........
കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ മർദ്ധിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. കുട്ടിയുടെ പിതാവിന്റെ സഹോദരനായ അബ്ദുൽ റസാഖ് ആണ് പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വാച്ച് മോഷ്ടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിനുള്ളിൽ ഈർക്കിലി കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചു കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് വിധേയമാക്കിയത്. അതേസമയം റസാക്കിന്റെ ഭാര്യയായ സീനത്ത് ഇപ്പോഴും ഒളിവിലാണ്.
ALSO READ:കണ്ണൂർ ജയിലിൽ ‘സാമ്പാർ കലാപം’; തടവുകാരന് സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തേറ്റു
ഒട്ടും ദയയില്ലാത്ത രീതിയിലാണ് കുട്ടിയെ ഇവർ ആക്രമിച്ചത്
കേസിൽ പ്രതിയായവരുടെ മകൻ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.തുടർന്ന് പിഡബ്ല്യുസി ഇടപെട്ടതിനുശേഷമാണ് പോലീസ് കേസെടുക്കാൻ പോലും തയ്യാറായത് അതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമവും പ്രതികൾ നടത്തിയിരുന്നതാണ് സൂചന. കൂടാതെ കുട്ടിക്ക് സൈക്കിൾ വാങ്ങി നൽകാമെന്നും പണം നൽകാമെന്നും അടക്കം നിരവധി വാഗ്ദാനങ്ങളും നൽകിയിരുന്നു.
അതേസമയം ഒട്ടും ദയയില്ലാത്ത രീതിയിലാണ് കുട്ടിയെ ഇവർ ആക്രമിച്ചത്. കുട്ടിയുടെ കാലിലെയും കൈകളിലേയും വിരലുകളിൽ ഇർക്കല്‍ കയറ്റിയിരുന്നു. ഒച്ച പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി കയറ്റി. സംഭവം നടന്ന ദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷൻ എത്തി കാര്യങ്ങൾ വിവരിച്ചത്. കുട്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പിതാവുമായി പോലീസ് ബന്ധപ്പെട്ടിരുന്നു എന്നാൽ പകരം സ്റ്റേഷനിൽ എത്തിയത് ഇതേ പിതൃസഹോദനം ഭാര്യയും മകനും ആണ് ഇവർക്കൊപ്പമാണ് കുട്ടിയെ പോലീസ് മടക്കി അയച്ചത്. ഇതും വലിയ വിവാദമായി മാറിയിരുന്നു.
ENGLISH SUMMARY
The main accused in the case of beating a 12-year-old boy on suspicion of theft in Koduvally has been arrested. Abdul Razak, the boy’s father’s brother, has been taken into police custody. He reportedly surrendered after reaching the station. The 12-year-old boy was brutally beaten by his paternal uncle and family on the accusation that he had stolen a watch. The boy was subjected to brutal torture by inserting a needle under his fingernail and pouring chili water on his wounds.