VI ഇനി പഴയ VI അല്ല, ഇനി കളി മാറും; പുതിയ ലോഗോയുമായി വൊഡാഫോൺ ഐഡിയ
VI now has a new logo: സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന വിഐ വൻ തിരിച്ചുവരവിനാണ് ഇപ്പോൾ തയാറെടുത്തുകൊണ്ടിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ സ്പെക്ട്രം കുടിശിക ഉൾപ്പെടെ തീർക്കും എന്ന് വിഐ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലോഗോ മാറി പുതിയ ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) അടിമുടി മാറി കുതിക്കാൻ ഒരുങ്ങുന്നു. പുതിയ മാറ്റങ്ങൾക്ക് മുന്നോടിയായി വിഐ തങ്ങളുടെ ലോഗോ പുതുക്കി അവതരിപ്പിച്ചു. മുൻപ് വിഐ എന്നതിൽ ഐയുടെ താഴെ ഒരു മഞ്ഞ വൃത്തം ഉണ്ടായിരുന്നു, എന്നാൽ ഇനി മുതൽ സാധാരണ ഇംഗ്ലീഷ് സ്മോൾ ലെറ്ററിലേത് പോലെ തന്നെ ഐയുടെ മുകളിലാകും വൃത്തം ഉണ്ടാകുക. കളറിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന വിഐ വൻ തിരിച്ചുവരവിനാണ് ഇപ്പോൾ തയാറെടുത്തുകൊണ്ടിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ സ്പെക്ട്രം കുടിശിക ഉൾപ്പെടെ തീർക്കും എന്ന് വിഐ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലോഗോ മാറി പുതിയ ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വിഐ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. നേരത്തെ വിഐ വൻ തോതിൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് നേരിട്ടിരുന്നു. ജിയോയും എയർടെലും 5ജി വ്യാപനത്തിൽ മുന്നേറിയപ്പോൾ അവർക്കൊപ്പം 5ജി വ്യാപിപ്പിക്കാൻ കഴിയാഞ്ഞതാണ് വിഐക്ക് തിരിച്ചടിയായത്. എന്നാൽ ഇപ്പോൾ 5ജി വ്യാപനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പുകൾ വിഐ നടത്തുന്നുണ്ട്. ഇതിനകം ചുരുക്കം ഇടങ്ങളിൽ മാത്രമേ വിഐ 5ജി എത്തിയിട്ടുള്ളൂ.
Also Read: 5ജി കണക്ടിവിറ്റി: ഇന്ത്യ 5G റേഡിയേഷൻ പരിധി ഇരട്ടിയാക്കി; ടവറുകൾക്ക് കൂടുതൽ റേഞ്ച് കിട്ടും
വിഐ വരിക്കാർക്ക് കൂടുതൽ പ്രതീക്ഷ പകരുന്ന നീക്കങ്ങളാണ് ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ സ്പെക്ട്രം കുടിശ്ശികകൾ മുഴുവനായി അടച്ചുതീർക്കാൻ ലക്ഷ്യമിടുന്നതായി ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ 31-ാമത് വാർഷിക പൊതുയോഗത്തിൽ ആണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
വോഡഫോൺ ഐഡിയക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 49,000 കോടി രൂപയുടെ സ്പെക്ട്രം കുടിശ്ശിക അടയ്ക്കാനുണ്ട്. നിലവിൽ കമ്പനിക്ക് ബാങ്ക് വായ്പ ഇനത്തിൽ 225 കോടി രൂപയുടെ കുടിശ്ശിക മാത്രമാണുള്ളതെന്നും ബിർള വ്യക്തമാക്കി. FY27: 7,000 കോടി, FY28: 15,000 കോടി, FY29: 27,000 കോടി എന്നിങ്ങനെയാണ് വർഷം തിരിച്ചുള്ള വിഐയുടെ അടവ് തുക.
തങ്ങളുടെ സ്പെക്ട്രം കുടിശ്ശികകൾ കുറയ്ക്കുന്നത് വഴി ബാങ്കുകളിൽ നിന്നും ഇൻവെസ്റ്റർമാരിൽ നിന്നും കൂടുതൽ സാമ്പത്തിക പിന്തുണ നേടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല വഴികളും നോക്കിയെങ്കിലും വിഐയുടെ കുടിശ്ശിക കണക്കുകൾ അവിടെയെല്ലാം കമ്പനിക്ക് വലിയ ബാധ്യതയായി മാറുകയായിരുന്നു.
4G നെറ്റ്‌വർക്ക് വിപുലീകരണത്തിനും 5G സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 45,000 കോടി മൂലധന നിക്ഷേപം നടത്താനും വിഐ ലക്ഷ്യമിടുന്നു എന്നാണ് വാർഷിക യോഗത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം എങ്ങനെയാണ് കുടിശ്ശികകൾ അടയ്ക്കാൻ പോകുന്നത് എന്നത് സംബന്ധിച്ച് വിഐ നിലവിൽ സൂചനകൾ നൽകിയിട്ടില്ല.
English Summary
Vodafone Idea (VI), India’s third largest telecom company, is set to take a big leap forward. Ahead of the new changes, VI has unveiled its revamped logo. Earlier, VI had a yellow circle below the i, but now the circle will be above the i, just like the regular English small letter. The color has not been changed.