AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 105 ഗ്രാം എംഡിഎംഎ പിടികൂടി, 2 പേർ അറസ്റ്റിൽ

MDMA Seized in Thiruvananthapuram:. 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് നർകോട്ടിക് ടീം പിടികൂടി. പടിഞ്ഞാറെ കോട്ടയിൽ വച്ചാണ് ബൈക്കിൽ ലഹരി കടത്തിയ യുവാക്കൾ പിടിയിലായത്.ആകാശ്, അരവിന്ദ് എന്നിവരെയാണ് പോലീസിന്റെ വലയിലായത്. എന്നാൽ ഇവർക്കെതിരെ മുൻപ് മറ്റു കേസുകൾ ഒന്നുമില്ല എന്ന് എക്സൈസ് സംഘം അറിയിച്ചു ഇവർ ആദ്യമായാണ് ഇതിന് പിടിയിലാകുന്നത്. അതേസമയം മൂന്നാഴ്ചത്തെ ഇടയിലുള്ള മൂന്നാമത്തെ.........

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 105 ഗ്രാം എംഡിഎംഎ പിടികൂടി, 2 പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 27 Sep 2026 | 07:25 AM

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് നർകോട്ടിക് ടീം പിടികൂടി. പടിഞ്ഞാറെ കോട്ടയിൽ വച്ചാണ് ബൈക്കിൽ ലഹരി കടത്തിയ യുവാക്കൾ പിടിയിലായത്.

ആകാശ്, അരവിന്ദ് എന്നിവരെയാണ് പോലീസിന്റെ വലയിലായത്. എന്നാൽ ഇവർക്കെതിരെ മുൻപ് മറ്റു കേസുകൾ ഒന്നുമില്ല എന്ന് എക്സൈസ് സംഘം അറിയിച്ചു ഇവർ ആദ്യമായാണ് ഇതിന് പിടിയിലാകുന്നത്. അതേസമയം മൂന്നാഴ്ചത്തെ ഇടയിലുള്ള മൂന്നാമത്തെ കോമേഷ്യൽ അളവിലുള്ള ലഹരി വേട്ടയാണിത്.

ALSO READ:പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് അധിക്ഷേപം; പ്രിയദർശിനിയിലെ കണ്ടക്ടർക്കെതിരെ പരാതി

വാഹന പരിശോധനയ്ക്കിടെ എസ് ഐയുടെ മൂക്കിടിച്ച് തകർത്ത യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: വാഹന പരിശോധന നടത്തുന്നതിനിടയിൽ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കട്ടച്ചിറ സ്വദേശി നിതിൻ രാജാണ് അറസ്റ്റിലായത്. 27 വയസ്സായിരുന്നു. വാഹനം പരിശോധിക്കാൻ എത്തിയ പോലീസുകാരന്റെ മൂക്ക് ഇടിച്ചു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം ഉണ്ടായത്.

പോലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കവേ പ്രതിയായ നിധിൻ രാജ് ആ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വ്യക്തമായതോടെ പോലീസ് വാഹനം വിശദമായി പരിശോധിച്ച് ഇതിൽ പ്രകോപിതനായ പ്രതി എസ്ഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നു എന്നാണ് ദൃക്സാക്ഷികളായ പോലീസുകാർ പറയുന്നത്.സംഭവത്തിൽ പെരുനാട് പോലീസ് സ്റ്റേഷനിലെ എസ് ഐയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

ENGLISH SUMMARY

A major drug bust has taken place in the capital. The Excise Narcotics team apprehended two young men with 105 grams of MDMA. The duo, who were smuggling the drugs on a motorcycle, were caught at Padinjare Kotta. Akash and Aravind are the individuals taken into custody.This is the third commercial-quantity drug seizure within a span of three weeks.

Follow Us