AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ വൻ സ്വർണക്കവർച്ച: തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്ന് 20 പവനോളം കൊള്ളയടിച്ചു

Major Gold Heist in Palakkad: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ വൻ കവർച്ച. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്ത് ടിഎൻ 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ വൻ സ്വർണക്കവർച്ച: തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്ന് 20 പവനോളം കൊള്ളയടിച്ചു
Palakkad Ishan Jewellery RobberyImage Credit source: CCTV
Prasanth Kumar
Prasanth Kumar | Published: 27 Nov 2026 | 06:36 PM

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ മൂന്നംഗ സംഘം പട്ടാപ്പകൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ജ്വല്ലറി കൊള്ളയടിച്ചു. കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ ആണ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ സംസ്ഥാനത്തെ ഞെട്ടിച്ച കവർച്ച നടന്നത്. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്ത് ടിഎൻ 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. കസ്റ്റമേഴ്സ് എന്ന വ്യാജേനയാണ് മൂന്നംഗ സംഘം കടയിലേക്ക് എത്തിയത്. കടയിലെത്തി കസേരകളിൽ ഇരുന്ന് ജീവനക്കാരുമായി ഇവർ സംസാരിക്കുന്നതും തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ആഭരണങ്ങൾ വാരിയെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 പവനോളം സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് പ്രാഥമിക വിവരം. ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. കവർച്ചയ്ക്കുശേഷം സംഘം തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായാണ് വിവരം. പ്രതികളെ എത്രയും വേഗം കണ്ടെത്താനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us