Kuttippuram Bus Accident: മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
Malappuram Kuttippuram Bus Accident: തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ബസ് യാത്രക്കാരനാണെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്കാണ് തലകീഴായി മറിഞ്ഞത്.
നോവായ് വൈഷ്ണവ്
കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. വൈഷണവും സഹോദരനും ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സഹോദരൻ പരിക്കേറ്റ് ചികിത്സയിലാണ്.
അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയർഫോഴ്സും നാട്ടുകാരുമാണ് യാത്രികരെ പുറത്തെടുത്തത്.
ALSO READ: 161 ഡി.വൈ.എസ്.പിമാർക്ക് കൂട്ട സ്ഥലം മാറ്റം, പോലീസിൽ വൻ അഴിച്ചുപണി
ബസിന്‍റെ നടുഭാഗം രണ്ടായി പിളർന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ലഭിക്കേണ്ടവരെ കോട്ടക്കലിലേക്ക് മാറ്റിയതായാണ് വിവരം.
ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ
സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് പ്രവർത്തനങ്ങൾ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരിക്കുകയാണ്. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്ക് മരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വടകര എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എംഡിഎംഎ പണമിടപാട് കേസുകളിലെ ഈ പ്രധാന കണ്ണിയെ പിടികൂടിയത്. ഇടപാടുകാരുമായി നേരിട്ട് കാണാതെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന കീർത്തന എന്ന അധ്യാപികയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടന്ന കൂടുതൽ അന്വേഷണത്തിലാണ് പ്രധാന കണ്ണികളിൽ ഒരാളായ കാവ്യയെ ശനിയാഴ്ച പോലീസ് പിടികൂടിയത്. കാവ്യയും കീർത്തനയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. കോഴിക്കോട് ബിആർസിയുടെ കീഴിൽ തൽക്കാലിക കായിക അധ്യാപകരായാണ് ഇരുവരും ജോലി ചെയ്യുന്നത്.
English Summary:
A private limited-stop bus named Defender overturned at Kuttippuram in Malappuram district, resulting in the tragic death of one person. Several passengers sustained injuries in the accident, with reports indicating that three people are in critical condition. Rescue operations were carried out, and the injured were shifted to nearby hospitals for treatment.