AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Student Murder: കൈകൾ കൂട്ടിക്കെട്ടി, മൃതദേഹത്തിനരികെ ബാഗും ചെരിപ്പും; ബലാത്സം​ഗം ചെയ്തെന്ന് മൊഴി; ഞെട്ടലിൽ നാട്

Malappuram Student Death: കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു കുട്ടി.

Malappuram Student Murder: കൈകൾ കൂട്ടിക്കെട്ടി, മൃതദേഹത്തിനരികെ ബാഗും ചെരിപ്പും; ബലാത്സം​ഗം ചെയ്തെന്ന് മൊഴി; ഞെട്ടലിൽ നാട്
Malappuram Student Death
Sarika KP
Sarika KP | Updated On: 16 Jan 2026 | 04:40 PM

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിനരികിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പ്രതിയായ പതിനാറുകാരൻ ശല്യപ്പെടുത്തിയിരുന്നതായി വിവരം. ഇന്നലെ സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി സ്കൂളിലെത്തിയിരുന്നില്ല. പിന്നീട് വൈകിട്ടോടെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് ഉടൻ എത്തുമെന്ന് വീട്ടിൽ അറിയിച്ചിരുന്നു.

തുടർന്ന് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ ടവർ ലൊക്കേഷൻ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ തൊടികപ്പുലം ഭാഗത്ത് പോലീസിന്റെ അന്വേഷണം നടത്തിയത്. ‌കസ്റ്റഡിയിലുള്ള പ്രതി തന്നെയാണ് പോലീസിന് മൃതദേഹം കാണിച്ചു കൊടുത്തത്. പെൺകുട്ടിയെ ശല്യം ചെയ്തതിന്റെ പേരിൽ 16 കാരനെതിരെ നേരത്തെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനാൽ കുട്ടിയെ ഇന്നലെ മുതല്‍ സംശയമുണ്ടായിരുന്നു.

Also Read:ഇന്നലെ കാണാതായ 15 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; 16കാരൻ കസ്റ്റഡിയിൽ

ചോദ്യം ചെയ്യലിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാല്‍സംഗം നടന്നുവെന്നും അതിനുശേഷം കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൃതദേഹം വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം ദൂരെയല്ലാത്ത കാടുമൂടിയ സ്ഥലത്താണ് ഉപേക്ഷിച്ചിട്ടുള്ളത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു കുട്ടി. മൃതദേഹത്തിനരികെ ബാഗും ചെരിപ്പും ഉണ്ട്. ഇന്ന് രാവിലെ മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.