Fairness Cream: ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം

Malappuram Teen Faces Kidney Trouble: ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് കൈകാലുകളിലും മുഖത്തും നീരുണ്ടായതോടെയാണ് ചികിത്സ തേടിയത്.

Fairness Cream: ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം

ഫെയർനെസ് ക്രീം

Updated On: 

21 Nov 2026 | 11:50 AM

മലപ്പുറം: ഇൻസ്റ്റഗ്രാം വഴി വാങ്ങിയ ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതായി പരാതി. ക്രീമിലെ മെർക്കുറിയുടെ സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു.

മലപ്പുറത്താണ് സംഭവം. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഉപയോഗിച്ച ഫേസ് ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

ഉപയോഗിച്ചത് ഒരു വർഷം

ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് കൈകാലുകളിലും മുഖത്തും നീരുണ്ടായതോടെയാണ് ചികിത്സ തേടിയത്.

രക്തപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. പിന്നാലെ ഉപയോഗിച്ച ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അതിൽ ഉയർന്ന തോതിൽ മെർക്കുറി ഉള്ളതായി സ്ഥിരീകരിച്ചത്.

ALSO READ: മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ പ്രതി

ക്രീം വാങ്ങിയത് ഇൻസ്റ്റഗ്രാം വഴി

ഒരു ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്. പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നായിരുന്നു ഇന്സ്റ്റഗ്രാമിൽ വ്യാപകമായി നടത്തിയിരുന്ന വാഗ്ദാനം.

ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്ന് തോന്നി. ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകളാണ് ഉപയോഗിച്ചത്. എന്നാൽ, പിന്നീട് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. ഉൽപന്നത്തെക്കുറിച്ച് പിന്നീട് പരാതിപ്പെട്ടപ്പോൾ മെർക്കുറി ചേർക്കുന്നില്ലെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമായിരുന്നു വിൽപനക്കാർ മറുപടി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.

മെർക്കുറി വില്ലനാകുന്നത് എങ്ങനെ?

മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കും. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓൺലൈൻ വഴി ഇത്തരത്തിൽ സൗന്ദര്യവർധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. ഇത്തരത്തിൽ ഓൺലൈൻ വഴി വാങ്ങുന്ന സൗന്ദര്യവർധക ഉൽപന്നങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും, ഡോക്ടർമാരുടെ നിർദേശമില്ലാതെ ഉപയോഗിക്കരുതെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

English Summary:

A 17-year-old girl in Malappuram, reportedly suffered kidney damage after using a fairness cream containing dangerously high levels of mercury. According to the report, laboratory tests conducted at a Central Government-approved facility found that the Face Cream she had been using contained 1.25% mercury.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി